ഗിഗ് പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവർക്ക് ജീവിതനിലവാരമുറപ്പാക്കാൻ സർക്കാർ ഇടപെടും: വി ശിവൻകുട്ടി

Share

തിരുവനന്തപുരം: ഓൺലൈൻ ടാക്സി സർവീസ്, ഫുഡ് ഡെലിവറി തുടങ്ങി വിവിധ ഗിഗ് പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ ഉന്നമനത്തിനും ജീവിതനിലവാരം ഉറപ്പാക്കുന്നതിനും തൊഴിൽ വകുപ്പ് കാര്യക്ഷമമായ ഇടപെടലുകൾ നടത്തുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ഇതിനായി ഇത്തരം മേഖലകളിലെ തൊഴിലാളികളുടെ തൊഴിൽ -ജീവിത സാഹചര്യങ്ങൾ പഠിച്ചുകൊണ്ട് തന്നെ പരിഹാര മാർഗങ്ങൾ നടപ്പാക്കാൻ ശ്രമിക്കും.

ഗിഗ് പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവർ നേരിടുന്ന വെല്ലുവിളികൾ, പ്രതിസന്ധികൾ എന്നിവ ചർച്ച ചെയ്യുന്നതിനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (KILE) സംഘടിപ്പിച്ച സിപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാറിയ ജീവിത സാഹചര്യത്തിൽ ഈ മേഖലയിലെ തൊഴിലാളികളുടെ പ്രാധാന്യം ചെറുതല്ലെന്നും വിദ്യാർഥികളും യുവജനങ്ങൾളുമുൾപ്പെടെ ഈ ജോലിയിലേക്ക് വലിയതോതിൽ ആകർഷിക്കപ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.