“അമ്മച്ചി ഇനി കരയണ്ട -ട്ടോ, അച്ഛാ വിഷമിക്കണ്ട. ഞങ്ങളില്ലേ കൂടെ.” പ്രായമായവർക്ക് യു.ഡി.എഫ് സർക്കാരിൻ്റെ വയോജന വകുപ്പ് സാന്ത്വനമേകും. ഇനി ഒരമ്മമാരും ഒരച്ഛൻമാരും ചങ്കിടിച്ച് കണ്ണീർ തൂകില്ല. തണലായി, കാവലാളായി വയോജന വകുപ്പ് മക്കളെപ്പോലെ കൂടെയുണ്ടാകും.
യു.ഡി.എഫ് സർക്കാരിൻ്റെ മറ്റൊരു ഗ്യാരൻ്റി. ഇന്ദിരാ ഗ്യാരൻ്റി. വയസാംകാലത്ത് നോക്കാൻ ആരോരുമില്ലാതെ വെന്തുരുകി കഴിയുന്നവരുടെ സങ്കടം സതീശൻ സർക്കാർ കണ്ണ് തുറന്ന് കാണുകയാണ്. മുമ്പത്തെ സർക്കാർ കണ്ണും പൂട്ടി ഉറങ്ങിയതു പോലെയല്ല. അതല്ലെതിൽ മാതാപിതാക്കളെ പെരുവഴിയിൽ തള്ളിയ മക്കളെ പോലെ മുൻസർ ക്കാരും വഴിതെറ്റി സഞ്ചരിക്കുച്ചതു പോലെയല്ല.
ഇങ്ങനെയൊരു വകുപ്പ് കേരളത്തിൽ ഉണ്ടായി എന്ന് കേട്ടപ്പോൾ പ്രധാനമന്ത്രിയും കൈയ്യടിച്ച് ആ സന്തോഷത്തിൽ പങ്ക് ചേർന്നത് യു.ഡി.എഫ് സർക്കാരിൻ്റെ മറ്റൊരംഗീകാരമാവുകയാണ്.
വയോജന വകുപ്പ് നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യസംസ്ഥാനമാണ് കേരളം. 2026 മേയ് 31 ന് വയോജന വകുപ്പ് യു.ഡി.എഫ് സർക്കാർ ആവിഷ്കരിച്ചു. ഒപ്പം ക്വാസി ജുഡീഷ്യൽ വയോജന കമ്മീഷനും രൂപീകരിച്ചു.
വാർദ്ധക്യമുള്ളവർ ഏറെയുള്ള സംസ്ഥാനമാണ് കേരളം. അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് ഈ വകുപ്പ്. ആരോഗ്യം, സുരക്ഷ, അന്തസ് എന്നിവ സംരക്ഷിക്കാൻ ജപ്പാൻ്റെ വാർദ്ധക്യ പരിപാലന സംവിധാനം മാതൃകയാക്കിയാണ് ഈ വകുപ്പ് പ്രവർത്തിക്കുക.
മറ്റ് സംസ്ഥാനങ്ങളിൽ വയോജന വകുപ്പില്ല. സാമൂഹിക നീതി വകുപ്പിൻ്റെ കീഴിലാണ് വയോജനക്ഷേമം നിലകൊള്ളുന്നത്. കേരളത്തിലും അങ്ങനെ തന്നെയായിരുന്നു. അവിടെയാണ് വയോജനങ്ങൾക്ക് മാത്രമായി പുതിയ വകുപ്പ്. കേന്ദ്ര സർക്കാരിലാണെങ്കിൽ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിൻ്റെ കീഴിലാണ്.
അന്തസ്, ആരോഗ്യം, സഞ്ചാരസ്വാതന്ത്ര്യം, സുരക്ഷ, സാമൂഹിക നീതി എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ വകുപ്പ് പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കിയത്.
വയോജനങ്ങൾക്കുള്ള പദ്ധതി, ബജറ്റ്, നടപ്പാക്കൽ എല്ലാം വയോജന വകുപ്പിൻ്റെ കീഴിലാണ്. മുതിർന്ന പൗരന്മാരുടെ പരാതി കേൾക്കാനും അവകാശലംഘനം നടന്നിട്ടുണ്ടെങ്കിൽ അതിൽ തീരുമാനമെടുക്കാനുമാണ് അർദ്ധ ജുഡീഷ്യൽ അധികാരമുള്ള വയോജന കമ്മിഷൻ.
കേരളത്തിലെ ജനസംഖ്യ 3.5 കോടിയാണ്. 2026 സംസ്ഥാന ബജറ്റ് കണക്ക് പ്രകാരം 18. 7 ശതമാനം വയോജനങ്ങളാണ്. അതായത് 65 ലക്ഷം പേർ 60 വയസിന് മുകളിൽ പ്രായമുള്ളവർ. നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ പ്രകാരം ‘ കേരളത്തിലെ വയോജനങ്ങളുടെ എണ്ണം 20.7 ശതമാനമാണ്. അതായത് 72 ലക്ഷം.
2036 ൽ ഇത് 23 ശതമാനമാകുമെന്നാണ് ആർ.ബി.ഐയുടെ റിപ്പോർട്ട്.
ജനന നിരക്ക് കുറഞ്ഞതും ആയൂർദൈർഘ്യം കൂടിയതുമാണ് കാരണം. പുതിയ കണക്കനുസരിച്ച് 15 വയസിൽ താഴെയുള്ളവർ 20.3 ശതമാനം മാത്രമാണ്. യുവാക്കളിലധികവും തൊഴിൽ തേടി വിദേശരാജ്യങ്ങളിലേക്ക് പോയി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ 5 പേരിൽ ഒരാൾ വയോജനമാണ്. ഈ സാഹചര്യത്തിലാണ് വയോജന വകുപ്പ്.
വയോജന കമ്മിഷൻ്റെ പ്രത്യേകത എന്തെന്ന് വച്ചാൽ കോടതി പോലെ പരാതി കേട്ട് തീരുമാനമുണ്ടാകും. പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ട. മക്കളുടെ അവഗണന, സ്വത്ത് തട്ടിയെടുക്കൽ, പെൻഷൻ, ആനുകൂല്യം നിഷേധിക്കൽ, ആശുപത്രിയിലും ബസിലുമൊക്കെയുള്ള മോശമായ പെരുമാറൽ തുടങ്ങിയവയ്ക്ക് പരിഹാരം. 2007 ലെ മാതാപിതാക്കളെ സംരക്ഷിക്കുന്ന നിയമം ഇതിലൂടെ കൂടുതൽ ശക്തവും കാര്യക്ഷമവുമാകും.
മുമ്പ് സാമൂഹിക നീതി വകുപ്പിൻ്റെ ഒരു ഭാഗമായിരുന്നു വയോജന വകുപ്പെങ്കിൽ ഇപ്പോൾ അതിന് സ്വന്തം വകുപ്പായി, സ്വന്തം മന്ത്രിയായി, സ്വന്തം ബജറ്റും കമ്മിഷനുമായി. ഒരു പ്രശ്നം ഉണ്ടായാൽ അത് കേൾക്കാൻ ഉത്തരവാദപ്പെട്ടവരുണ്ട്, ഫണ്ടുണ്ട്, അധികാരവുമുണ്ട്. ഇനി വയോജനങ്ങൾ ആരെ പേടിക്കാൻ? കണ്ടോ നമ്മുടെ യു.ഡി.എഫ് സർക്കാർ വയോജനങ്ങളെ ചേർത്ത് പിടിക്കുന്നത് കണ്ടോ.