മയക്ക് മരുന്ന് കച്ചവടക്കാരെ കൈയോടെ പൊക്കി തൂക്കിയടിക്കുന്ന യു.ഡി.എഫ് സർക്കാരിൻ്റെ ‘തൂഫാന് ‘ ജനപിന്തുണ ഏറുന്നു. മുൻ സർക്കാർ കാര്യമായി ശ്രദ്ധിക്കാതിരുന്നതിനെ തുടർന്ന് വ്യാപകമായി പടർന്ന് പന്തലിച്ച മയക്ക് മരുന്ന് ലോബികളെ യു.ഡി.എഫ് സർക്കാർ വേരോടെ പിഴുതെറിയുകയാണ്. തുടച്ച് നീക്കുമെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ആദ്യ പ്രഖ്യാപനം അതേ സ്പിരിറ്റിൽ തന്നെ വേട്ടയാടി പായുകയാണ്. സബാഷ് ! വഴി തെറ്റിക്കുന്ന തലമുറയെ നേർവഴിക്ക് നയിക്കാനും മാഫിയകളുടെ ഉറവിടം തകർത്തെറിയാനും തൂഫാൻ വഹിക്കുന്ന പങ്ക് കൈയടി നേടുകയാണ്.
ജൂൺ 8ന് ഒറ്റ ദിവസം കൊണ്ട്
233 പേർ അറസ്റ്റിൽ, 215 കേസ് രജിസ്റ്റർ ചെയ്തു
പിടിച്ചത്: 45.49 ഗ്രാം എം.ഡി.എം.എ, 36.88 കിലോ കഞ്ചാവ്, 114 കഞ്ചാവ് ബീഡി.
ജൂൺ 8 വരെ മൊത്തം: 1559 പേർ അറസ്റ്റിലായി, 1442 കേസെടുത്തു.
ജൂൺ 9: പെരുമ്പാവൂരിൽ മിന്നൽ റെയ്ഡ് – 296 പേർ പിടിയിൽ, 270 കേസ്
പിടിച്ചത്: 0.3565 കിലോ എം.ഡി.എം.എ, 10.893 കിലോ കഞ്ചാവ്
ജൂൺ 10: 192 പേർ അറസ്റ്റിൽ
ജൂൺ 11: തിരുവനന്തപുരത്ത് 2 പേർ – 2 കിലോ കഞ്ചാവുമായും എറണാകുളം പെരുമ്പാവൂരിൽ 6 പേർ ഹെറോയിനുമായി പിടിയിലായി. എറണാകുളം റൂറലിൽ 11 അതിഥി തൊഴിലാളികൾ പിടിയിൽ
72 മണിക്കൂറിൽ 1000 അറസ്റ്റും 1500 കേസുമുണ്ടായി.
ജൂൺ 8-ന് ശേഷം 700 പേരെ പിടിച്ചു. ജൂൺ 8 വരെ 1559 പേർ ആയിരുന്നെങ്കിൽ, ഇപ്പോൾ 2200 കടന്നിരിക്കുന്നു. ഓപ്പറേഷൻ തുടരുന്നു.
മയക്ക് മരുന്ന് വേട്ട എൽ.ഡി.എഫ് – യു.ഡി.എഫ് സ്റ്റൈൽ
പേരിൽ ഒറ്റ അക്ഷരത്തിന്റെ വ്യത്യാസം. പക്ഷേ വേട്ടയുടെ സ്റ്റൈൽ അമ്പാടെ മാറി.
*1. പേര്
എൽ.ഡി.എഫ്: ഓപ്പറേഷൻ തുപ്പാൻ. അർത്ഥം തൂത്ത് വാരൽ യു.ഡി.എഫ്: ഓപ്പറേഷൻ തൂഫാൻ: അർത്ഥം കൊടുങ്കാറ്റ് പോലെ
*തുടങ്ങിയത്
എൽ.ഡി.എഫ്: 2023 ജൂൺ
യു.ഡി.എഫ്: 2026 ജൂൺ ഒന്ന്
- വ്യത്യാസം
എൽ.ഡി.എഫ്: സ്കൂൾ-കോളേജ് പരിസരം, ചെറിയ കച്ചവടക്കാർ, ഉപഭോക്താക്കൾ.
യു.ഡി.എഫ്:
മാഫിയയുടെ വേര് അറുക്കൽ. അതിർത്തി, കൊറിയർ, ഡാർക്ക് വെബ്, വലിയ ഡീലർ
ദിവസം 100 അറസ്റ്റ് എന്ന കണക്ക്. കാമ്പസ് റെയ്ഡ്, വീഡിയോ വൈറൽ ആക്കൽ
യു.ഡി.എഫ് 72 മണിക്കൂറിൽ 1000 അറസ്റ്റ്,മിന്നൽ റെയ്ഡ്, വലിയ പിടുത്തം
*3. കണക്കിലെ വ്യത്യാസം
* എൽ.ഡി.എഫ് 3 വർഷം കൊണ്ട് ഒരു ലക്ഷം അറസ്റ്റ്. ദിവസം 90-110
യു.ഡി.എഫ് 10 ദിവസം കൊണ്ട് 1559 അറസ്റ്റ്. ദിവസം 150 പേർ അറസ്റ്റിൽ.
*കേസ് എൽ.ഡി.എഫ്: മൂന്ന് വർഷം കൊണ്ട് 28,000-36,000 എൻ.ഡി.പി. എസ് കേസ് ,
യു.ഡി.എഫ്: 10 ദിവസം കൊണ്ട് 1442 കേസ്.
മയക്ക് മരുന്ന് മാഫിയയുടെ ഒരഭ്യാസവും ഇനി നടക്കില്ല. പൊളിച്ചടുക്കും. പുലിയുടെ മടയിൽ കയറിയാണ് വേട്ട. എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് പിടിച്ചത് പോലെ കണക്ക് കാണിക്കാൻ അമ്മിണി ഇമ്മിണി പിടിച്ച് കണക്കും കേസുകളുടെ എണ്ണവും പെരുപ്പിച്ച് കാണിച്ചതു പോലെയല്ലിത് കൊടുങ്കാറ്റാണിത്. ആഞ്ഞ് വീശി ഉറവിടം തകർത്ത് തരിപ്പണമാക്കും. ഏത് ചെങ്കീരിയായാലും അവൻ്റെ നെല്ലിപ്പലക തോണ്ടും.തോണ്ടിയെടുത്ത് പുറത്തെറിയും. ഇത് യു.ഡി.എഫിൻ്റെ ശപഥം. കേരളത്തിലെ വിദ്യാർത്ഥികളെയും യുവതലമുറയേയും കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിക്കാൻ യു.ഡി.എഫിൻ്റെ ശപഥം.
മയക്ക് മരുന്ന് മാഫിയകളൊക്കെ വിട്ടൊ… വിട്ടോ … കേരളം വിട്ടോ അത് സ്വദേശിയായാലും വിദേശിയായാലും ഇല്ലെങ്കിൽ കളി മാറും.