കെ-ടെറ്റ്: അദ്ധ്യാപക യോഗ്യത പരീക്ഷക്ക് നവംബർ 7 വരെ അപേക്ഷിക്കാം

Share

തിരുവനന്തപുരം: ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം ഹൈസ്‌കൂൾ വിഭാഗം സ്‌പെഷ്യൽ വിഭാഗം (ഭാഷാ- യു.പി തലംവരെ/സ്‌പെഷ്യൽ വിഷയങ്ങൾ ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ. ടെറ്റ്) ന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷയും ഫീസും https://ktet.kerala.gov.in വെബ്‌പോർട്ടൽ വഴി ഒക്ടോബർ 25 മുതൽ നവംബർ 7 വരെ സമർപ്പിക്കാം.

കെ-ടെറ്റ് പരീക്ഷക്ക് ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും SC/ST/PH/Blind വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്.

അപേക്ഷ, ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങിയവയുടെ മാർഗ്ഗനിർദ്ദേശങ്ങൾ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ തിരുത്തലുകൾ അനുവദിക്കുന്നതല്ല. വെബ്‌സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് നവംബർ 21 തീയതി മുതൽ ലഭ്യമാകും .