വിദ്യാഭ്യാസ സ്കോളർഷിപ്പിന് നവംബർ 15 വരെ അപേക്ഷിക്കാം

Share

എറണാകുളം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2022-2023 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം. എട്ടാം ക്ലാസ്സ് മുതൽ പ്രൊഫഷണൽ കോഴ്സ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഈ അവസരം. അപേക്ഷകൾ ഓൺലൈനായി നവംബർ 15 വരെ സമർപ്പിക്കാം.

പതിനൊന്നാം ക്ലാസ് മുതലുള്ള കോഴ്സുകൾക്ക് അപേക്ഷിക്കുമ്പോൾ, യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയിരിക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും എറണാകുളം ജില്ലാ ഓഫീസിൽ നിന്നും, കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്. www.kmtWwfb.org പൂരിപ്പിച്ച അപേക്ഷകൾ നവംബർ 15 വരെ എറണാകുളം (എസ്.ആര്‍.എം റോഡ്) ജില്ലാ ഓഫീസിൽ സ്വീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2401632.