യു.ഡി.എഫ് സര്‍ക്കാരിന്റെ ധവള പത്രത്തിന് ബദലായി എല്‍.ഡി.എഫ് ധവളപത്രം ഇറക്കി.
‘വസ്തുതകളുടെ ധവളപത്രം’ എന്നാണ് പേര്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകാശനം ചെയ്തു.
വസ്തുതാ വിരുദ്ധമായ പരാമർശങ്ങൾ കൊണ്ട് കുത്തിനിറച്ച താണ് യു.ഡി.എഫ് സർക്കാരിൻ്റെ ധവളപത്രമെന്ന് പിണറായി വിജയൻ പറഞ്ഞു.
ഇത് തുറന്നുകാട്ടാനാണ് വസ്തുതകളുടെ ധവളപത്രം തയ്യാറാക്കിയത്.
സ്ഥിതിവിവര കണക്കുകള്‍ വിശദമായി പുസ്തകത്തില്‍ പറയുന്നുണ്ട്. 10 വർഷം നീണ്ട എല്‍.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനത്തിന്റെ ബാധ്യത ഉയർന്നു എന്നാണ് പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നത്. യു.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 1.93 മടങ്ങാണ് വർദ്ധിച്ചത്. ആദ്യ എല്‍.ഡി.എഫ് ഭരണത്തില്‍ 1.86 മടങ്ങായി കുറഞ്ഞു. പിന്നീടുള്ള അഞ്ചുവർഷം അത് 1.6 ആയി താഴ്ന്നു. കണക്കുകള്‍ സംസ്ഥാന സർക്കാർ പൂർണ്ണമായി മറച്ചുവയ്ക്കുകയാണ്. ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നു.
കേരളത്തില്‍ ധൂർത്താണെന്നും, കെടുകാര്യസ്ഥതയെന്നും പ്രചരിപ്പിക്കുന്നു. കഴിഞ്ഞ 5 വർഷത്തില്‍ സംസ്ഥാനത്തിൻ്റെ തനത് നികുതി വരുമാനം 5% ആയി വർദ്ധിപ്പിച്ചു. വസ്തുതകളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നു. കിഫ്ബി കടം സംസ്ഥാന സർക്കാരിൻ്റെ കടമായി കാണുന്ന കേന്ദ്രത്തിൻ്റെ നയത്തിന് അനുകൂലമായ നടപടിയാണ് സർക്കാരിൻ്റേത്. സർക്കർ അവതരിപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ട് ബജറ്റിൻ്റെ മുന്നോടിയാണ്. വാഗ്ദാനങ്ങളുടെ ലംഘനമാണ്. പല പ്രഖ്യാപനങ്ങളും തുടക്കത്തില്‍ തന്നെ അട്ടിമറിച്ചു. അന്തർ സംസ്ഥാന നികുതി ചോർച്ചയെ പറ്റിപറയുന്നവർ ഇപ്പോള്‍ മിണ്ടുന്നില്ലെന്നും പിണറായി പറഞ്ഞു.
എ.കെ.ജി പഠനകേന്ദ്രമാണ് ധവളപത്രം തയ്യാറാക്കിയത്. സി. പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഏറ്റുവാങ്ങി.