ഓണം: സപ്ലൈകോയ്ക്ക്253 കോടി

Share

ഓണവിപണി പൊലിപ്പിക്കാൻ സപ്ലൈകോയ്ക്ക് 200 കോടിയും എ.എ.വൈ. വിഭാഗത്തിന് (മഞ്ഞ കാര്‍ഡ്) ഓണക്കിറ്റ് നൽകാനായി 53 കോടിയും ഉള്‍പ്പെടെ 253 കോടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു.

ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിന്‍റെ അഭ്യര്‍ത്ഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇടപെട്ടാണ് അടിയന്തിരമായി തുക അനുവദിച്ചത്.

മുന്‍ സര്‍ക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച്‌ അനുവദിച്ചിരുന്നില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. പുതുക്കിയ ബജറ്റില്‍ 315 കോടി രൂപ അനുവദിച്ചതില്‍ 20 കോടി ആദ്യം നൽകിയിരുന്നു.

ഇപ്പോൾ അനുവദിച്ച തുക ചെലവഴിച്ചശേഷം കൂടുതല്‍ തുക ആവശ്യമുണ്ടെങ്കില്‍ വീണ്ടും സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.

സര്‍ക്കാരിന്റെ വിപണിയിടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാര്‍ക്കറ്റ് ഇടപെടലിൻ്റെ ഭാഗമായാണ് തുക അനുവദിച്ചത്.