സി.പി.എമ്മിൽ തിരുത്തൽ അനിവാര്യമെന്ന് എം.എ.ബേബി

Share

കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും വീഴ്ചയെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ കുറ്റസമ്മതം.

തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പാർട്ടിയിൽ തിരുത്തൽ നടപടികൾ അനിവാര്യമാണെന്നും നേതൃമാറ്റ സാധ്യത തള്ളിക്കളയാനാകില്ലെന്നും എം.എ. ബേബി.

സെപ്തംബറിൽ ചേരുന്ന വിശാല സംസ്ഥാന സമിതിയാണ് തിരുത്തൽ നടപടികളും നേതൃമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളും തീരുമാനിക്കുക.

കേരളത്തിൽ സ്ഥാനാർത്ഥി നിർണയത്തിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും വീഴ്ചകൾ സംഭവിച്ചു. പാർട്ടി നയങ്ങളും നിലപാടുകളും ജനങ്ങളിലേക്ക് വ്യക്തമായി എത്തിക്കുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടായി. അത് തിരിച്ചടിക്ക് പ്രധാന കാരണമായി.

ജയം ഉറപ്പിച്ചെന്ന പ്രതീതിയിലുണ്ടായ പ്രചാരണ രീതിയും സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകളും തിരിച്ചടിക്ക് വഴിവച്ചതായി കേന്ദ്രകമ്മിറ്റി വിലയിരുത്തി.

പാർട്ടി എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ വീഴ്ച സംഭവിച്ചതും തോൽവിക്ക് കാരണമായി.

പാർട്ടിയിലെ വീഴ്ചകളെക്കുറിച്ച് എല്ലാവരും സ്വയംവിമർശനം നടത്തണമെന്നും നേതാക്കളുടെ ധാർഷ്ട്യം മാറ്റിവയ്ക്കണമെന്നും കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

സെപ്തംബറിൽ ചേരുന്ന വിശാല സംസ്ഥാന സമിതിയിൽ തിരുത്തൽ നടപടികളുടെ രൂപരേഖയും നേതൃമാറ്റത്തിന്റെ ആവശ്യകതയും ചർച്ച ചെയ്യുമെന്നും ബേബി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *