പെരുമ്പാവൂർ പേടിക്കുന്നു; സിനിമയെ വെല്ലും കഥകൾ

Share

പെരുമ്പാവൂർ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു പേടി മുട്ടി വിളിക്കും. മുമ്പ് എത്രയോ ശാന്തസുന്ദര പ്രദേശമായിരുന്നു. ഇപ്പോഴോ പെരുമ്പാവൂരിനെപ്പറ്റി വാർത്തകളില്ലാത്ത ദിവസങ്ങൾ അപൂർവ്വം.

അന്യസംസ്ഥാന തൊഴിലാളികൾ അധികം വസിക്കുന്നയിടമായി പെരുമ്പാവൂർ മാറി. ഇതോടെയാണ് പെരുമ്പാവൂരിൻ്റെ പേര് കീർത്തിയിൽ നിന്ന് അപകീർത്തിയിലേക്ക് തെന്നിയത്. ഏറ്റവും പുതിയതായി ഉണ്ടായ സംഭവമിതാണ്:

വീടിനുള്ളിൽ യുവതി ക്രൂര ലൈംഗികാതിക്രമത്തിന് ഇരയായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം.

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അകത്ത് കയറി മോഷണം നടത്തിയ കള്ളൻ പുറത്തിറങ്ങി പതുങ്ങിയിരുന്നു.

അയൽ വീട്ടിൽ പോയി തിരിച്ചെത്തിയ വീട്ടുകാരിയായ യുവതി ഇതൊന്നുമറിയാതെ വീട്ടിലേക്ക് കയറിപ്പോയി. പുറത്ത് ഒളിച്ചിരുന്ന കള്ളൻ പിന്നാലെ കയറി. കള്ളനെ കണ്ട യുവതി പേടിച്ച് വിറച്ചു. ഇതിനിടയിൽ കള്ളൻ വാതിലടച്ച് കുറ്റിയിട്ടു.

യുവതിയെ കടന്ന് പിടിച്ചു. ചെറുത്ത് നിന്ന് ബഹളം വയ്ക്കാൻ തുടങ്ങിയെങ്കിലും അയാൾ യുവതിയെ കീഴടക്കി.

ആക്രമണത്തില്‍ യുവതിക്ക് കടുത്ത ശാരീരിക-മാനസിക അതിക്രമം നേരിടേണ്ടി വന്നു.

സംഭവത്തെക്കുറിച്ച്‌ പെരുമ്പാവൂര്‍ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമം നടത്തി കടന്നുകളഞ്ഞ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും സംശയസ്പദമായ സാഹചര്യത്തില്‍ കണ്ടവരെ കേന്ദ്രീകരിച്ചും പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *