ഹോർമൂസ് കടലിടുക്കിൽ ഇന്ത്യൻ നാവികർക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു.
രണ്ട് എമിറാത്തി ഓയിൽ ടാങ്കറുകൾക്ക് നേരെ ക്രൂയിസ് മിസൈലാണ് അടിച്ചത്.
46 പേരുണ്ടായിരുന്ന സംഘത്തിൽ 30 പേർ ഇന്ത്യക്കാരായിരുന്നു- രണ്ട് ടാങ്കറുകൾക്കും തീപിടിച്ചെങ്കിലും അണച്ചു. ടാങ്കറുകൾക്ക് വലിയ തോതിൽ കേട് പാടുണ്ട്.
ഇറാന്റെ ഡെപ്യൂട്ടി അംബാസഡറെ വിളിപ്പിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു.
വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര ജലപാതകളിലെ സ്വതന്ത്ര സഞ്ചാരം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
ഹോർമൂസ് കടലിടുക്ക് വഴിയാണ് ലോകത്തെ 20% എണ്ണയും ഗ്യാസും കടന്നുപോകുന്നത്. അതുകൊണ്ട് ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്ക് ഇത് നിർണായകമാണ്.