സംസ്ഥാനത്തെ വിവിധ സ്‌കൂൾ-കോളേജുകളിൽ താൽകാലിക അധ്യാപക നിയമനം

Share

മേപ്പാടി ഗവ.പോളിടെക്‌നിക്കിൽ ഗസ്റ്റ് അധ്യാപക നിയമനം

മേപ്പാടി ഗവ.പോളിടെക്‌നിക്കില്‍ ഇലക്‌ട്രോണിക് എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് ആന്‍ഡ് കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിങ്ങ് ബ്രാഞ്ചില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലക്ചറര്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്‌ളാസ് എഞ്ചിനീയറിങ്ങ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. മേയ് 31 ന് രാവിലെ 11 ന് പോളിടെക്‌നിക്കില്‍ കൂടിക്കാഴ്ചയും മത്സര പരീക്ഷയും നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 04936 282095, 9400006454

കാര്യവട്ടം സർക്കാർ കോളജിൽ അവസരം: അഭിമുഖം ജൂൺ 6 ന്

കാര്യവട്ടം സർക്കാർ കോളജിൽ അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപക നിയമനം. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ ആറിനു രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിനു ഹാജരാകണം.

വിശദവിവരങ്ങൾക്ക്: 9188900161.

കൈമനം വനിതാ പോളിടെക്നിക്കിൽ ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വകുപ്പിൽ വിവിധ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷിക്കാം. ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗം ലക്ചറർ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗം ട്രേഡ്സ്മാൻ എന്നിവയാണ് ഒഴിവുകൾ. ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രേണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എന്നിവയിൽ ഏതെങ്കിലുമൊരു വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക് ബിരുദമുള്ളവർക്ക് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് ലക്ചറർ ഒഴിവിലേക്ക് അപേക്ഷിക്കാം.

ഇൻസ്ട്രുമെന്റേഷനിൽ ഐ.റ്റി.ഐ തത്തുല്യ യോഗ്യത/ ഉയർന്ന യോഗ്യതയുള്ളവർക്ക് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ ഒഴിവിലേക്ക് അപേക്ഷിക്കാം. ജൂൺ 12നു രാവിലെ 10.30ന് ലക്ചറർ തസ്തികയിലേക്കും 11.30നു ട്രേഡ്സ്മാൻ തസ്തികയിലേക്കും അഭിമുഖം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസം, യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.

ചാല ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപക ഒഴിവ്

ചാല ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. സുവോളജി വിഷയങ്ങൾക്ക് താൽകാലിക ഒഴിവ്. ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ ഒന്ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 9645544291