വിദ്യയോട് “വിദ്യ” വേണ്ട;വിളിച്ച വിദ്വാനെ പൊക്കും

Share

മൂന്ന് കോടി തന്നാൽ മന്ത്രിയാക്കാമെന്ന് പറഞ്ഞ് വിദ്യാ ബാലകൃഷ്ണൻ എം.എൽ.എയെ വിളിച്ച ഡൽഹി നമ്പറിൻ്റെ ഉറവിടം കണ്ടെത്താൻ സൈബർ സെൽ അന്വേഷണം ഊർജിതമാക്കി.

സമാന കോളുകൾ വേറെ എം.എൽ.എമാർക്കും വന്നോ എന്ന് പരിശോധിക്കുകയാണ്. എ.ഐ.സി.സി യുടെ പേരിൽ നമ്പർ ചോർത്തിയ സംഘത്തെ കണ്ടെത്താനുള്ള ശ്രമവും നടക്കുകയാണ്.

ജൂലായ് 6 ന് ഉച്ചയ്ക്കാണ് ഡൽഹി നമ്പരിൽ നിന്ന് വാട്ട്സ് ആപ്പ് കോൾ വന്നത്. വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്ന് രാജ് കുമാർ എന്ന് പറഞ്ഞു കൊണ്ടാണ് സംഭാഷണം തുടങ്ങിയത്. ഇംഗ്ലീഷിലായിരുന്നു സംസാരം.

കേരളത്തിൽ ഉടൻ മന്ത്രിസഭ പുന:സംഘടനയുണ്ടെന്നും നിങ്ങളെ മന്ത്രിയാക്കാൻ സാധ്യതയുണ്ടെന്നും മൂന്ന് കോടി കൊടുത്താൽ കാര്യം നടക്കമെന്നും പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ രണ്ട് എം.എൽ.എമാരുടെ നമ്പർ എ.ഐ.സി.സി യിൽ നിന്ന് വാങ്ങിയതാണ് എന്നും പറഞ്ഞു.

വിദ്യ സംശയം കാണിക്കാതെ 10 മിനിട്ട് സംസാരിച്ചു. എങ്ങനെയാണ് മന്ത്രിയാക്കുന്നതെന്ന് ചോദിച്ചു.

കോൾ കട്ട് ചെയ്ത ഉടനെ വിദ്യ പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ വിളിച്ചു.ഞങ്ങൾ ആരെയും വിളിച്ചിട്ടില്ലെന്നായിരുന്നു മറുപടി.

കോഴിക്കോട് എം.പി ഓഫീസിൽ വിളിച്ചു. അവിടെയും എ.ഐ.സി.സി എന്ന് പറഞ്ഞ് നമ്പർ ചോദിയുള്ള കോൾ വന്നിരുന്നു.

വിദ്യ കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചു.

ഏലത്തൂരിൽ നിന്ന് ആദ്യമായി ജയിച്ച എം.എൽ.എയാണ് വിദ്യാ ബാലകൃഷ്ണൻ.ഭൂരിപക്ഷം 12,162. ആകെ വോട്ട് 77,662. അഭിഭാഷകയാണ്.

തട്ടിപ്പിൻ്റെ പുതിയ മുഖമാണിത്. എം.എൽ.എമാരെ ടാർജറ്റ് ചെയ്ത് നടത്തുന്ന ഡിജിറ്റൽ തട്ടിപ്പ്. എം.എൽ.എമാർ സൂക്ഷിക്കുക. തട്ടിപ്പുകാർ ഫോണിൻ്റെ അങ്ങേ തലയ്ക്കലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *