വയ്യ് രാജാ വയ്യ്…കരളിന് ഒരു ലക്ഷം; വൃക്കയ്ക്ക് അരലക്ഷവും

Share

കരളിന് ഒരു ലക്ഷം. വൃക്കയ്ക്ക് 50000. അവയവദാതാക്കളെ കണ്ടെത്തി കൊണ്ടുവരുന്ന കരാറുകാരുമായി ലേക് ഷോർ ആശുപത്രി ഉണ്ടാക്കിയ കരാറാണിത്. അത് പുറത്തായതോടെ അവയവ കച്ചവട റാക്കറ്റുകളുടെ ചുരുളഴിയും.

കേരളത്തിൽ അവയവ മാഫിയകളുടെ റാക്കറ്റ് ഉണ്ടെന്നാണ് ഇ.ഡി പറയുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സ്വകാര്യ ആശുപത്രികളിൽ റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്.

ആശുപത്രികൾ കരാർകാരെ വച്ച് ദരിദ്രരിൽ നിന്ന് അവയവം വാങ്ങി സമ്പന്നർക്ക് വിൽക്കുന്നു.

ലേക് ഷോർ ആശുപത്രിയിലെ ട്രാൻസ്പ്ലാൻ്റ് ഡിപ്പാർട്ട്മെൻ്റ് കേരളത്തിലെ ഏറ്റവും വലുതാണ്.

കരൾ മാറ്റി വയ്ക്കുന്നതിന് 20 ലക്ഷം മുതൽ 40 ലക്ഷം വരെയും വൃക്ക മാറ്റിവയ്ക്കുന്നതിന് 5 ലക്ഷം മുതൽ 10 ലക്ഷം വരെയുമാണ് ആശുപത്രികൾ ഈടാക്കുന്നത്.

കഴിഞ്ഞ മാസം ഇ.ഡി കൊച്ചിയിലെ ലേക് ഷോർ ആശുപത്രി ഉൾപ്പെടെ 10 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.

മനുഷ്യനെമുറിച്ച് വിൽക്കുന്ന പഞ്ചനക്ഷത്ര ആശുപത്രികൾ നിയമവിരുദ്ധ അവയവകച്ചവടമാണ് നടത്തുന്നതെന്നാണ് പൊതുവിലുള്ള ആക്ഷേപം. അത് ഓപ്പൺ സർജറിയിലൂടെ പുറത്തെടുക്കാനാണ് ഇ.ഡി മാസ്ക് ധരിക്കാതെ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *