എ.കെ.ജി സെൻ്ററിൻ്റെ ഭൂമി ആരുടേതാണ്. തർക്കം ഹൈക്കോടതിയുടെ മുന്നിൽ നിൽക്കുമ്പോൾ കൈയ്യേറ്റഭൂമി എന്ന വിവാദം വീണ്ടും ശക്തമാവുകയാണ്.
പുറമ്പോക്ക് ഭൂമി കൈയേറിയതാണെങ്കിൽ പ്രശ്നമാണ്. എ.കെ.ജി സെൻ്ററിൻ്റെ പക്കൽ ഭൂമിയെപ്പറ്റി ഒരു രേഖയുമില്ല.കരം ഒടുക്കിയിട്ടില്ല. ആൻ്റണി സർക്കാർ 15 സെൻ്റ് നൽകിയതിൻ്റെ സർക്കാർ ഉത്തരവ് പോലുമില്ല.
വഞ്ചിയൂരിലെ എ.കെ.ജി സെന്റർ നിൽക്കുന്ന സ്ഥലം കേരള സർവകലാശാലയുടെ ഭൂമി ആണ്. അത് 55 സെന്റ് കൈയേറിയിട്ടുണ്ട് എന്നാണ് ആരോപണം.
1944ൽ തിരുവിതാംകൂർ മഹാരാജാവ് വിദ്യാഭ്യാസ ആവശ്യത്തിനായി സർവകലാശാലക്ക് കൊടുത്ത ഭൂമി.
എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ 15 സെൻ്റ് ഭൂമി നൽകി.
കൈവശം ഉള്ളത്: 55 സെന്റിലധികം. സർവകലാശാല ഭൂമി. അതായത് 40 സെന്റ് അധികം കൈയേറി എന്നാണ് ഹർജി.
കേരള സർവകലാശാല മുൻ ജോയിൻ്റ് രജിസ്ട്രാർ ആർ.എസ്. ശശികുമാർ ആണ് ഹർജിക്കാരൻ
ഹർജിയിലെ പ്രധാന ആക്ഷേപങ്ങൾ
അനുവദിച്ചത് പഠന ഗവേഷണ കേന്ദ്രത്തിന്, സി.പി.എമ്മിന്റെ സംസ്ഥാന ആസ്ഥാനമായി ഉപയോഗിക്കുന്നു
1977ൽ A.K. ആന്റണി മന്ത്രിസഭ ഭൂമി അനുവദിച്ചു എന്ന് പറയുന്ന ജി.ഒ യുടെ കോപ്പി പുരാവസ്തു വകുപ്പിലോ റവന്യൂ ഓഫീസിലോ ആർക്കൈവ്സിലോ ഇല്ല
സി.പി.എം സ്വാധീനം ഉപയോഗിച്ച് ഭൂമി തട്ടിയെടുത്തുവെന്നാണ് ഹർജിയിൽ പറയുന്നത്.
വിദ്യാഭ്യാസ ആവശ്യത്തിന് കൊടുത്ത ഭൂമി രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാൻ പാടില്ല.
2026 ജനുവരി 6 ന് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പൊതുതാത്പര്യ ഹർജി ആയതിനാൽ ചീഫ് ജസ്റ്റീസിൻ്റെ ഡിവിഷൻ ബഞ്ചിലേക്ക് മാറ്റി
മാർച്ച് 26 ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എ.കെ.ജി സെന്ററിനും ഹൈക്കോടതി നോട്ടീസ് അയച്ചു
ഭൂമി അനുവദിച്ച 1977ലെ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും ഭൂമി സർവകലാശാലക്ക് തിരികെ നൽകണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
എ.കെ ജി സെന്റർ ഉപയോഗിക്കുന്നതും സംസ്ഥാന സെക്രട്ടറിയുടെ പ്രവേശനവും വിലക്കണമെന്ന് ഇടക്കാല ഹർജിയും.
2018 റീസർവേ പ്രകാരം 55 സെന്റ് എ.കെ.ജിസെന്ററിന് കൈവശം ഉണ്ടെന്നും അത് ഇപ്പോഴും പുറമ്പോക്ക് ഭൂമി ആണെന്നും അതിനാൽ തണ്ടപ്പേർ പതിക്കുകയോ കരം ഒടുക്കുകയോ ചെയ്തിട്ടില്ലെന്ന് സർക്കാർ നിലപാട്.
ഒട്ടകത്തിന് സ്ഥലം കൊടുത്ത അവസ്ഥയായി. എ.കെ.ജി പഠന ഗവേഷണത്തിന് കൊടുത്ത ഭൂമിയിൽ പാർട്ടിയുടെ ആസ്ഥാന മന്ദിരം പണിതു. കൈയേറിയ ഭൂമിയിൽ എ.കെ.ജി ആഡിറ്റോറിയവും മറ്റും.സംഗതി പോയ പോക്ക് നോക്കണേ.