നിങ്ങൾ സ്ക്കോച്ച് വിസ്കി കഴിക്കുന്നയാളാണോ? അതും ബ്രിട്ടൺ നിർമ്മിത വിസ്കി. എങ്കിൽ സന്തോഷിച്ചോളൂ വിസ്കിയുടെ വില കുറയാൻ പോകുന്നു. വിസ്കി അടക്കമുള്ള യു.കെ നിർമ്മിത മദ്യത്തിൻ്റെ നികുതി 150 ശതമാനത്തിൽ നിന്ന് 75 ശതമാനത്തിലേക്ക് താഴും. പത്ത് വർഷം കഴിഞ്ഞാൽ അത് 40 ശതമാനമായി വീണ്ടും കുറയും.
ഇന്ത്യ – യു.കെ വ്യാപാര കരാർ (comprehensive economic and trade agreement) ജൂലായ് 15ന് യാഥാർത്ഥ്യമായതോടെയാണ് വില കുറയുന്നത്.
ബ്രാണ്ടി, ജിൻ, വോഡ്ക, റം തുടങ്ങിയവയുടെയും വില കുറയും.
5000 രൂപയായിരുന്ന കുപ്പിയുടെ വില 8500 ആയി കുറയുമെന്നാണ് ബന്ധപ്പെട്ട അധികൃതർ പറയുന്നത്. വലിയ നികുതി കാരണം ഇതിൻ്റെ വില 12,500 ആയിരുന്നു.പത്ത് വർഷം കഴിഞ്ഞാൽ 7000 ആകും.
ഇന്ത്യ ലോകത്തെ ഏറ്റവും വലിയ വിസ്കി വിറ്റഴിക്കുന്ന സ്ഥലമാണ്.2021 ൽ 219 മില്യൺ കുപ്പി സ്കോച്ചാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. വില കുറയുന്നതോടെ ഇറക്കുമതി വർദ്ധിക്കും. ഇത് ഇന്ത്യൻ നിർമിത ബ്രാൻഡുകളുമായി
മത്സരം തന്നെ നടക്കും.
ജോണി വാൾക്കറിൻ്റെ ( 750 എം.എൽ ബ്ലാക്ക്) വില 5500 ൽ നിന്ന് 4200 ആകും.
ഷിവാസ് 5800 രൂപയിൽ നിന്ന് 4400 ആകും.
വിസ്കി മാർക്കറ്റ് പ്രകാരം ലോകത്ത് ഉത്പാദിപ്പിക്കുന്ന വിസ്കിയുടെ 48 ശതമാനവും ഇന്ത്യയിലാണ് വിറ്റഴിക്കുന്നത്.2025 ൽ ഇന്ത്യയിൽ വിറ്റഴിച്ചത് 18.05 ബില്യൺ ഡോളറിൻ്റെ വിസ്ക്കിയാണ്.