ഞെട്ടി അങ്കിളേ… ഞെട്ടി;ബാലൻസ് 759 കോടി!

Share

സ്കോളർഷിപ്പ് തുക 800 രൂപ പിൻവലിച്ചപ്പോൾ സ്കൂൾ കുട്ടിയുടെ അക്കൗണ്ടിലെ ബാലൻസ് കണ്ട് പെൺകുട്ടി അന്തം വിട്ടു.ബാലൻസ് 759 കോടി.

കായംകുളത്താണ് സംഭവം. കുടിയേറ്റ തൊഴിലാളിയുടെ മകൾ സുപർണയാണ് എന്ത് ചെയ്യണമെന്നറിയാതെ പകച്ചത്.
​
സ്കോളർഷിപ്പ് തുകയായ 800 രൂപ അക്കൗണ്ടിൽ എത്തിയതായി മൊബൈൽ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് കുടുംബം ബാങ്കിലെത്തിയത്. പഴകിപ്പോയ സ്കൂൾ ഷൂസിന് പകരം ഈ തുക വച്ച് പുതിയൊരു ജോഡി വാങ്ങാനാണ് പണമെടുത്തത്. അക്കൗണ്ടിലെ ബാക്കി തുക പരിശോധിച്ചപ്പോഴാണ് 759 കോടിയിലധികം രൂപയുണ്ടെന്നറിഞ്ഞത്.

​സാങ്കേതിക തകരാറോ ബാങ്കിന്റെ സിസ്റ്റത്തിൻ്റെ പിഴവണോ കാരണമെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.

.