യു.എസ് വിസ ബുള്ളറ്റിൻ

Share

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഏറ്റവും പുതിയ വിസ ബുള്ളറ്റിൻ പുറത്ത് വിട്ടു. 2026 ആഗസ്റ്റ് മാസത്തെ വിസ ബുള്ളറ്റിനാണ് പുറത്ത് വിട്ടിരിക്കുന്നത്.

കഴിഞ്ഞ മാസങ്ങളിലെ പോലെ തന്നെ ഇന്ത്യൻ അപേക്ഷകർക്ക് ഈ വിസ ബുള്ളറ്റിനും നിരാശ തന്നെയാണ്.

ഇന്ത്യക്കാർ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഇ ബി -1കാറ്റഗറിയിലെ വിസകള്‍ ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപ് ലഭ്യമല്ലാത്ത അവസ്ഥ വരും എന്നാണ് റിപ്പോർട്ടുകള്‍. ഇതിനകം തന്നെ ഇബി 2 കാറ്റഗറി ഇന്ത്യക്കാർക്ക് ലഭ്യമല്ല എന്നാണ് റിപ്പോർട്ടുകൾ

ഇബി 1 വിസ

യുഎസിലെ തൊഴിലധിഷ്ഠിത ഗ്രീൻ കാർഡുകളില്‍ ഏറ്റവും വേഗത്തില്‍ ലഭിക്കാറുള്ള ഒരു വിഭാഗമായിരുന്നു ഇബി -1 കാറ്റഗറി. ഉയർന്ന കഴിവുകളുള്ള ഗവേഷകർ, പ്രൊഫസർമാർ, മള്‍ട്ടിനാഷണല്‍ കമ്പനികളിലെ മാനേജർമാർ എന്നിവരാണ് ഈ വിസയെ ആശ്രയിക്കുന്നത്. ഈ കാറ്റഗറിയില്‍ ഇന്ത്യയുടെ ഫൈനല്‍ ആക്ഷൻ ഡേറ്റ് 2022 ഒക്ടോബർ 15 ആണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ അപേക്ഷകർക്കുളള ഇബി 1 വിസ വിതരണം താല്‍കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ഈ വിസയ്ക്ക് ശക്തമായ ഡിമാൻഡ് ഉള്ളതുകൊണ്ടും, യുഎസ് പ്രതീക്ഷിച്ചതിലും കൂടുതല്‍ കുടിയേറ്റ വിസ നമ്പറുകളുടെ ഉപയോഗവുമാണ് ഇപ്പോള്‍ ഈ നീക്കത്തിലേക്ക് എത്തിച്ചത്. അതുകൊണ്ട് തന്നെ യുഎസ് സാമ്പത്തിക വർഷം അവസാനിക്കുന്ന സെപ്റ്റംബർ 30 ന് മുൻപ് ഈ വിൻഭാഗത്തിന് വിസ നല്‍കാൻ പറ്റാത്തത്.

ഇബി 2 കാറ്റഗറി

യുഎസിലെ ഐടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ള ഒരു വലിയ വിഭാഗം ആളുകള്‍ കാത്തിരിക്കുന്ന വിസ ക്യാറ്റഗറിയാണ് ഇബി 2. ഈ ക്യാറ്റഗറിയുടെ അവസ്ഥ ഇപ്പോള്‍ വളരെ മോശമായ അവസ്ഥയിലാണ് നീങ്ങുന്നത് എന്നാണ് റിപ്പോർട്ടുകള്‍. ഈ വിഭാഗത്തില്‍ ഉള്ള ഇന്ത്യയുടെ ക്വോട്ട പൂർണ്ണമായി തീർന്നു. ഈ കാറ്റഗറി അണ്‍അവൈലബിള്‍ ആയിട്ടാണ് കാണിക്കുന്നത്. പുതിയ വിസകള്‍ ഇനി അടുത്ത് സാമ്പത്തിക വർഷത്തില്‍ മാത്രമേ അനുവദിക്കൂ.

ഇബി 3 കാറ്റഗറി

ഇബി 3 കാറ്റഗറിയില്‍ കൂടുതലായുള്ളത് സ്‌കില്‍ഡ് വർക്കേഴ്സാണ്. ഈ വിഭാഗത്തിലും മാറ്റമില്ലാത്തെ തന്നെ തുടരുകയാണ്. ഇതില്‍ ഇന്ത്യയുടെ മുൻഗണനാ തീയതി 2014 ജനുവരി 1 ആയി തന്നെ തുടരുന്നു, ഇവിടെ 12 വർഷം മുൻപ് അപേക്ഷിച്ചവർക്കാണ് ഇപ്പോള്‍ ഗ്രീൻ കാർഡ് നടപടികള്‍ പൂർത്തിയാക്കാൻ സാധിക്കുന്നത്.

ഇബി 5 കാറ്റഗറി

ഇബി 5 ഇൻവെസ്റ്റർ വിസ അണ്‍റിസർവ്ഡ് കാറ്റഗറിയില്‍, സാധാരണ രീതിയിലുള്ള ഇബി -5 വിസകളില്‍ ഇന്ത്യക്കാർക്കുള്ള ക്വോട്ട ഈ സാമ്പത്തിക വർഷത്തേക്ക് പൂർണ്ണമായും തീർന്നു.

റിസർവ്ഡ് കാറ്റഗറി 2022-ലെ എക്സ്പാൻഷൻ നിയമപ്രകാരം ഗ്രാമീണ മേഖലകള്‍ , ഉയർന്ന തൊഴിലില്ലായ്മയുള്ള പ്രദേശങ്ങള്‍, ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകള്‍ എന്നിവയില്‍ നിക്ഷേപിക്കുന്നവർക്കുള്ള വിസകള്‍ ഇപ്പോഴും ‘കറന്റ് ‘ എന്ന സ്റ്റാറ്റസില്‍ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *