സംസ്ഥാനത്തെ സ്കൂളുകൾക്ക് നൽകിയിരുന്ന സൗജന്യ കെ-ഫോൺ ഇന്റർനെറ്റ് സേവനം സർക്കാർ നിർത്തി. ഇനി മുതൽ പണം അടയ്ക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രം കെ-ഫോൺ ഇന്റർനെറ്റ് സേവനം നൽകിയാൽ മതിയെന്നാണ് തീരുമാനം.
സംസ്ഥാനത്താകെ ആറായിരത്തോളം സ്കൂളുകളിലാണ് കെ-ഫോൺ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഒരു ഓഫീസിനും ഇനി സൗജന്യ സേവനം നൽകില്ലെന്നും കെ-ഫോൺ വ്യക്തമാക്കിയിട്ടുണ്ട്.
2018 മുതൽ ലഭിച്ചിരുന്ന സൗജന്യ ഇന്റർനെറ്റ് സേവനമാണ് ഇതോടെ നിലയ്ക്കുന്നത്. തുടർന്നും കെ-ഫോൺ കണക്ഷൻ ആവശ്യമുള്ള സ്കൂളുകൾ ഇക്കാര്യം അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പുതിയ തീരുമാനത്തോടെ കെ-ഫോൺ സേവനം തുടരണമെങ്കിൽ സ്കൂളുകൾ ഇനി ബിൽ അടയ്ക്കേണ്ടിവരും.