പൊതിച്ചോർ വിവാദം ആവിയായി;ആർക്കും കൊടുക്കാം

Share

ആശുപത്രികളിലെ പൊതിച്ചോർ വിതരണം വിവാദമായതോടെ നിലപാട് തിരുത്തി മന്ത്രി കെ.മുരളീധരൻ.

കൊടിയും ബാനറും വച്ചുള്ള പൊതിേച്ചോർ വിതരണം അനുവദിക്കില്ലെന്നും കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങുമെന്നുമായിരുന്നു മന്ത്രി പ്രഖ്യാപിച്ചത്.

ആലപ്പുഴയിൽ ഡി.വൈ.എഫ്.ഐ പൊതിച്ചോർ നൽകുന്നതിനെ അധിക്ഷേപിച്ച് കൊണ്ട് അമ്പലപ്പുഴ എം.എൽ.എ ജി.സുധാകരൻ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുയുടെ പ്രഖ്യാപനം.

ഇതിനെതിരെ ഡി.വൈ.എഫ്.ഐയും ബി.ജെ.പിയുമൊക്കെ രംഗത്തെത്തിയിരുന്നു.

ആര് തടഞ്ഞാലും പൊതിച്ചോർ വിതരണം ചെയ്യുമെന്ന് ഡി.വൈ.എഫ്. ഐ പ്രഖ്യാപിച്ചു.

പൊതിച്ചോർ കഴിച്ചവർ വട്ടിയൂർക്കാവിൽ കെ.മുരളീധരന് വോട്ട് ചെയ്തിട്ടുണ്ടെന്ന് എ.എ.റഹിം എം.പി പരിഹസിച്ചു.

പൊതിച്ചോർ കഴിച്ചവരുണ്ടായിരുന്നെങ്കിൽ കെ.മുരളീധരൻ വട്ടിയൂർക്കാവിൽ ജയിക്കില്ലെന്നായിരുന്നു ബി.ജെ.പി നേതാവ് കെ.സുധാകരൻ്റെ പരിഹാസം.

ആഹാരത്തിന് രാഷ്ട്രീയമില്ല, രോഗികൾക്ക് ആഹാരം കൊടുക്കുന്നതിൽ സർക്കാർ എതിരല്ല, നിലപാട് മാറ്റി മുരളീധരന്‍ പറഞ്ഞു.

ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ല. ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടതാണ്. അവിടത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ സ്ഥലം കയ്യേറിയാണ് ഭക്ഷണ വിതരണം നടത്തുന്നത്. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ല.

സ്ഥലം കൈയ്യേറിയതിനാണ് എതിർപ്പ്, ആഹാരം കൊടുക്കുന്നതിനല്ല. ആശുപത്രിയു‌ടെ വികസന പ്രവർത്തനങ്ങളെ തടയുന്ന നടപടിയാണിത്. ഈ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ മേഖലയിൽ സർക്കാർ ഇടപെടൽ നടത്തുന്നത്. ആശുപത്രിയിൽ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കമ്മ്യൂണിറ്റി കിച്ചണുമായി എല്ലാവരുടെയും സഹകരണം വേണം. കാരണം ആഹാരത്തിന് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല. പാവങ്ങൾക്ക് ആഹാരം കിട്ടണമെന്നാണ് സർക്കാരിന്റെ താത്പര്യം. അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ലെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *