[അർജൻ്റീനയ്ക്ക് ദുരവസ്ഥ]
സ്പെയിൻ – 1
അർജൻ്റീന – 0
ഇതാണ് അണ്ണാ കളി എന്ന് വച്ചാൽ കളി.
പടക്കുതിരെ പിടിച്ച് കെട്ടി യുവതാരങ്ങളുടെ നിരയായ സ്പെയിൻ കാട്ടിയ ദൃശ്യവിസ്മയം.
അർജൻ്റീനയെ പന്തിൽ തൊടാൻ പോലും അവസരം നൽകാതെ 120 മിനിട്ട് നടത്തിയ പോരാട്ടം.അതിൽ 90 മിനിട്ടും അർജൻ്റീനയെ പന്തിൻ്റെ നാലയലത്ത് അടുപ്പിക്കാതിരുന്ന പാസുകളുടെ മിന്നലാട്ടം. പന്ത് കൈയ്യിലൊതുക്കി നിർത്തിയ സ്പെയിൻ അർജൻ്റീനയെ അക്ഷരാർത്ഥത്തിൽ തളച്ച് കാൽപന്തിൻ്റെ സൂപ്പർ സ്റ്റാറുകളാവുകയായിരുന്നു.
തുല്യശക്തികളുടെ ഗംഭീരമത്സരം കാണാനെത്തിയവർക്ക് മുന്നിൽ അർജൻ്റീന നിന്ന് പകച്ചു. തുല്യശക്തികളല്ല, ഞങ്ങളാണ് ശക്തിയെന്നും മല്ലൻമാരെന്നും സ്പെയിൻ തെളിയിച്ചപ്പോൾ തകർന്ന് വീണത് അർജൻ്റീനയുടെ പ്രതാപമുഖം.
വിജയം ആഘോഷിച്ച് പൊളിക്കാനെത്തിയ അർജൻ്റീനയുടെ ആരാധകർ പൊട്ടിക്കരഞ്ഞു. മെസിയുടെ ജഴ്സിയായ നമ്പർ 10 അണിഞ്ഞെത്തിയവർ മോഹാലസ്യപ്പെട്ടു. വിഷമം താങ്ങാനാവാതെ വാവിട്ടു കരഞ്ഞു. അതേ സമയം സ്പെയിനിന് കണ്ണും കരളും സമ്മാനിക്കാനെത്തിയർ തുള്ളിച്ചടി, ആനന്ദനൃത്തമാടി. ആരവങ്ങൾ കൊണ്ട് അവർ ഇളകി മറിഞ്ഞപ്പോൾ അർജൻ്റീന പ്രേമികളുടെ തല കുമ്പിട്ടു.
ലോക ഫുട്ബോളിൽ സ്പെയിൻ മറ്റൊരു ചരിത്രം കുറിച്ചു. അർജൻ്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് കപ്പിൽ മുത്തമിട്ടു.
അത് എക്സ്ട്രാ ടൈമിലും. അതുവരെ ഗോളടിക്കാൻ പല ശ്രമങ്ങളും സ്പെയിൻ നടത്തിയെങ്കിലും ആ ഷോട്ടുകളെല്ലാം അർജൻ്റീനയുടെ ഗോളി കെെയിലൊതുക്കി. അത് അർജൻ്റീനയുടെ കാവലാൽ താനെന്ന് ഗോളി തെളിയിച്ച നിമിഷങ്ങളായി. എന്നാൽ 90 മിനിട്ടിൽ മികച്ചൊരു ഷോട്ട് പോലും അടിക്കാൻ അർജൻ്റീനക്കായില്ല.
എക്സ്ട്രാ സമയത്തെ ഒരു ഗോളിനാണ് സ്പെയിൻ കപ്പ് തൂക്കിയതെങ്കിലും രണ്ട് ഗോളുകൾകൂടി വലയിൽ കുരുക്കി. പക്ഷേ,അത് ഗോളായി അംഗീകരിച്ചില്ല. ഒരു ഗോൾ ഓഫ് സൈഡായും മാറി.
അർജൻ്റീനയുടെ നാണം കെട്ടികളിക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. സ്പെയിനാകട്ടെ മൂന്നേറ്റത്തിൻ്റെ പന്തുകൾ പായിച്ചു. ഷോട്ടുകൾ കൊണ്ട് അർജൻറീനയുടെ ഗോൾ മുഖം വിറപ്പിച്ചു. സ്പെയിൻ്റെ ആധിപത്യം പ്രതിരോധിച്ച് നിർത്തലായി മാറി അർജൻ്റീനയുടെ കളി. അർജൻ്റീനയുടെ ഗോൾ മുഖത്തായിരുന്നു കളി മുഴുവൻ. ഗോളി കില്ലാഡിയായതുകൊണ്ട് പലതും ഗോളായില്ല. ആ ഷോട്ടുകൾ ഗോളാക്കി മാറ്റുന്നതിൽ സ്പെയിൻ്റെ ചുണക്കുട്ടൻമാർക്കുമായില്ല.ഇല്ലായിരുന്നെങ്കിൽ ആറോളം ഗോളുകൾ സ്പെയിൻ്റെ വിജയത്തിന് ചന്തം ചാർത്തുമായിരുന്നു.
മെസിയുടെ സാന്നിദ്ധ്യം വായിക്കപ്പെടാത്ത അടഞ്ഞ പുസ്തകമാവുകയായിരുന്നു. മെസി കളിക്കുന്നുണ്ടോ എന്നു പോലും ശ്രദ്ധിക്കാത്ത രീതിയിലായിരുന്നു. അതേസമയം സ്പെയിൻ്റെ കിടു പത്തൊൻപതുകാരനായ ലാമിൻ കമാലി കസറി അണ്ണാ കസറി.
മത്സരത്തിൽ ആകെ അർജന്റീനയുതിർത്തത് 2 ഷോട്ടുകൾ.
റോഡ്രിയും യമാലും ഒൽമോയുമെല്ലാം നിറഞ്ഞാടിയ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ
മത്സരത്തിന്റെതുടക്കം മുതൽ തന്നെ മൈതാനത്ത് സ്പെയിൻ ആധിപത്യം കൊണ്ട് നൃത്തമാടി.
കളിയുടെ മേധാവിത്വം പൂർണമായി സ്‌പെയിനിനായിരുന്നു. വലതുവിങ്ങിലൂടെയുള്ള യമാലിന്റെ മുന്നേറ്റങ്ങൾ തടഞ്ഞു നിർത്താൻ അർജൻ്റീനക്ക് കിണഞ്ഞു പരിശ്രമിക്കേണ്ടി വന്നു.
അധികനേരം പന്ത് കൈവശംവച്ച് കളിക്കാതെ സ്‌പെയിൻ ഫൈനൽ തേർഡിൽ ചടുലമായ മുന്നേറ്റങ്ങൾ നടത്തി.
മറുവശത്ത് അർജന്റീന ഹൈബോളുകളിലൂടെ മുന്നേറാനാണ് ശ്രമിച്ചത്. ആ നീക്കങ്ങൾക്ക് മൂർച്ചയുണ്ടായിരുന്നില്ല. മെസിയുടെ കാലിൽ അധികനേരം പന്തെത്തിയതുമില്ല. പന്ത് കിട്ടാതെ വന്നതോടെ കളി പരുക്കനായി.
ഡിഫൻസീവ് ഹാഫിലും അറ്റാക്കിങ് തേർഡിലും ഒരുപോലെ കളിച്ച റോഡ്രിയാണ് അർജന്റീനയ്ക്ക് വേദന സൃഷ്ടിച്ചത്. റോഡ്രി നിറഞ്ഞുകളിച്ചു.
അർജന്റീനയുടെ മുന്നേറ്റങ്ങളുണ്ടാകുമ്പോൾ സ്വന്തം ഹാഫിലും ആക്രമണങ്ങളുണ്ടാകുമ്പോൾ എതിർ ഹാഫിലും റോഡ്രിയുടെ സാന്നിധ്യം സ്‌പെയിനിന് കരുത്തായി.
അഞ്ചാം മിനിറ്റിൽ തന്നെ യമാലിന്റെ മുന്നേറ്റം ഗോളിനടുത്തെത്തി. താരത്തിന്റെ ഷോട്ട് ഗോളി എമിലിയാനോ മാർട്ടിനെസ് രക്ഷപ്പെടുത്തി.
സ്പാനിഷ് മുന്നേറ്റവും മാർട്ടിനെസ് തടഞ്ഞു. വലതുവിങ്ങിൽ മികച്ച മുന്നേറ്റങ്ങൾ നടത്തി യമാൽ അർജന്റീന പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. സ്‌പെയിൻ പന്ത് കൈവശം വച്ച് കളിക്കാനാരംഭിച്ചതോടെ മത്സരം കൈയേറ്റമായി മാറി.
ആദ്യ 20 മിനിറ്റിനിടെ മെസിക്ക് രണ്ടു തവണ മാത്രമാണ് പന്ത് ലഭിച്ചത്. കിട്ടിയ അവസരങ്ങളിൽ ചെറിയ കൗണ്ടർ അറ്റാക്കുകൾ നടത്തിയതൊഴിച്ചാൽ അർജന്റീനയ്ക്ക് ആദ്യപകുതി കാര്യമായി ഒന്നും ചെയ്യാനായില്ല.
ആദ്യപകുതിയിൽ പന്തടക്കത്തിലും ഗോൾശ്രമങ്ങളിലും സ്‌പെയിൻ മികച്ചുനിന്നു. 51% ആണ് സ്‌പെയിനിന്റെ ബോൾ പൊസഷൻ, അർജന്റീനയുടേതാകട്ടെ 45%. മൂന്ന് ഷോട്ടുകളാണ് ആദ്യപകുതിയിൽ സ്‌പെയിൻ ഉതിർത്തത്.
ലക്ഷ്യത്തിലേക്ക് രണ്ട് ഷോട്ടുകളും.
പോസ്റ്റിലേക്ക് മാത്രമല്ല, ഒറ്റഷോട്ടുപോലും അർജന്റീനയ്ക്കില്ല. അത്രദയനീയമായിരുന്നു അർജന്റീനയുടെ ആദ്യപകുതിയിലെ പ്രകടനം.
നിക്കോ ഗോൺസാലസിനെ ലെഫ്റ്റ് വിങ്ങിൽ കൊണ്ടുവന്നിട്ടും കാര്യമായ ഫലമുണ്ടായില്ല. ഒരു മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറുടെ അഭാവം അർജന്റൈൻ നിരയിൽ തെളിഞ്ഞുനിന്നു.
രണ്ടാം പകുതിയിൽ നിക്കോ ഗോൺസാലസിനെ പിൻവലിച്ച് ലിയാൻഡ്രാ പാരെഡെസിനെ സ്‌കലോണി കളത്തിലിറക്കി.
സ്‌പെയിനിന്റെ മുന്നേറ്റങ്ങളെ ഒരുപരിധിവരെ തടഞ്ഞുനിർത്തുകയായിരുന്നു ലക്ഷ്യം. അതേസമയം നിക്കോയെ പിൻവലിച്ചതോടെ ലെഫ്റ്റി വിങ് ഏറെക്കുറെ ശൂന്യമായി. പിന്നീട് സപെയിൻ ആക്രമണങ്ങൾക്ക് വേഗം കൂട്ടിയതോടെ അർജന്റീനയുടെ പ്രതിരോധം ആടിയുലഞ്ഞു.
സ്‌പെയിൻ നിരനിരയായി മുന്നേറിക്കൊണ്ടിരുന്നു. മത്സരത്തിലെ നിയന്ത്രണം തന്നെ മെസിയും സംഘത്തിനും നഷ്ടപ്പെട്ടു. രണ്ടാം പകുതിയിലെ ഹൈഡ്രേഷൻ ബ്രേക്കിന് പിരിയുമ്പോഴും ഒറ്റഷോട്ട് അടിക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞില്ല. പിന്നെ കഴിഞ്ഞുമില്ല. നിരാശപ്പെടുത്തി എന്ന് മാത്രമല്ല, തകർന്നടിഞ്ഞ ദുരവസ്ഥയും.
[തോല്‍വി ഇങ്ങനെ]
മത്സരത്തിന്റെ 93-ാം മിനിറ്റില്‍ അർജന്റീനയുടെ മധ്യനിര താരം എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും കണ്ട് പുറത്തായി.
എക്സ്ട്രാ ടൈമില്‍ പത്തുപേരുമായി സ്പെയിനിന്റെ കരുത്തരായ ആക്രമണ നിരയെ ചെറുക്കേണ്ടി വന്നത് അർജന്റീനയുടെ പ്രതിരോധത്തെ തളർത്തി.
സ്പെയിനിന്റെ ആധിപത്യം. മത്സരത്തിലുടനീളം സ്പെയിനിൻ്റെ ആധിപത്യമായിരന്നു. സ്പെയിൻ അർജന്റീനൻ ഗോള്‍മുഖത്തേക്ക് 20 ഷോട്ടുകള്‍ തൊടുത്തപ്പോള്‍ അർജന്റീനക്ക് കാര്യമായിട്ടൊന്നും ചെയ്യാനായില്ല.
മെസിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ അർജന്റീനക്ക് സ്പെയിനിന്റെ ശക്തമായ പ്രതിരോധം മറികടന്ന് ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ മെസിയുടെ കോർണറുകളില്‍ നിന്നും ഗ്വിലിയാനോ സിമിയോണിക്ക് ലഭിച്ച അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാൻ അർജന്റീനക്ക് സാധിച്ചതുമില്ല.
കളിയിലുടനീളം 11 മികച്ച സേവുകളുമായി അർജന്റീനയെ കാത്ത ഗോള്‍കീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ പ്രതിരോധം ഒടുവില്‍ 106-ാം മിനിറ്റില്‍ തകർന്നു. നിക്കോ വില്യംസിന്റെ അസിസ്റ്റില്‍ നിന്ന് സ്പാനിഷ് സബ്സ്റ്റിറ്റ്യൂട്ട് താരം ഫെറാൻ ടോറസ് അടിച്ച ക്ലോസ് റേഞ്ച് ഷോട്ട് തടുക്കാൻ അർജന്റീനൻ പ്രതിരോധത്തിനായില്ല.
അർജൻ്റീനിയൻ പ്രേമികളുടെ കണ്ണ് കണ്ണീരണിഞ്ഞ് മടങ്ങി. അപ്പോൾ സമയം പുലർച്ചേ 3.30.