ദേശാഭിമാനി വാരാന്ത്യപ്പതിപ്പിൻ്റെ എഡിറ്റർക്ക് നോട്ടീസ്

Share

“കള്ളൻ വിജയൻ” ലേഖനം ഉൾപ്പെടുത്തിയതിലൂടെ വിവാദമായി മാറിയ ദേശാഭിമാനി വാരാന്ത്യപ്പതിപ്പിൻ്റെ
എഡിറ്റർ കെ.ആർ. അജയന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇന്ന് വൈകിട്ട് 4ന് മുമ്പ് വിശദീകരണം നൽകണമെന്നാണ് നോട്ടീസിലെ നിർദേശം.

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിന്റെ പേര് മാറ്റാൻ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറായില്ലെന്നും വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചെന്നും കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നതായാണ് അറിയുന്നത്.

ലേഖനത്തിൻ്റെ പേരിൽ അനാവശ്യ വിവാദം സൃഷ്ടിച്ചുവെന്നും നോട്ടീസിലുണ്ട്.

വി.എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള ഓർമക്കുറിപ്പുകളുമായി ദേശാഭിമാനി വാരാന്ത്യ പതിപ്പ് ഇന്ന് പുറത്തിറങ്ങി.
ഞായറാഴ്ച ഇറങ്ങേണ്ടതായിരുന്നു.

കള്ളൻ വിജയൻ എന്ന ലേഖനവും വി.എസിനെപ്പറ്റിയുള്ള ഓർമ്മകളും ഉൾക്കൊള്ളുന്ന വാരാന്ത്യത്തിൽ കള്ളൻ വിജയൻ എന്നത് പിണറായി വിജയനായി ചിത്രീകരിക്കുമോ എന്ന് ഭയന്നാണ് ഞായറാഴ്ച വാരാന്ത്യം ഇറക്കുന്നത് അവസാന നിമിഷം മാറ്റിയത്.
ആലേഖനം മാറ്റി ആസ്ഥാനത്ത് വേറെ ലേഖനം ഉൾപ്പെടുത്തിയാണ് ഇന്ന് ഇറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *