അയാൾക്ക് വധശിക്ഷ നൽകിയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ചെന്താമര കൊലപ്പെടുത്തിയ സുധാകരൻ്റെയും സജിതയുടെയും മക്കൾ. ഇപ്പോഴും അയാൾക്ക് ഒരു മാറ്റവുമില്ല. ഒന്നിനെയും പേടിയുമില്ല. അയാൾ അതിനുള്ളിൽ കിടന്ന് അനുഭവിക്കണം. തൂക്കുകയർ വിധിച്ചതിൽ സന്തോഷമുണ്ട്.
പ്രതിഭാഗം അപ്പീലിന് പോയാൽ ആവശ്യമായ നിയമനടപടികളുമായി മുന്നോട്ടുപോകും.
കോടതിയിൽ പൂർണ വിശ്വാസമുണ്ടായിരുന്നു ആ വിശ്വാസം കോടതി കാത്തു. കോടതിക്കും അഭിഭാഷകർക്കും മാധ്യമങ്ങൾക്കും തങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി.
ഇനി സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകില്ല. അച്ഛന്റെയും കുടുംബത്തിന്റെയും ഓർമകൾ നിറഞ്ഞ നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ പഴയ വേദനകൾ വീണ്ടും വേട്ടയാടുമെന്നും അങ്ങോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു. കോടതി വിധിച്ച പിഴത്തുക ജീവിതത്തിന് ആശ്വാസമാകുമെന്നും അവർ പറഞ്ഞു.
ചെന്താമരയ്ക്ക് പരോളിനുള്ള സാധ്യത പോലുമില്ലെന്നും ഇളയ കുട്ടിക്ക് ജോലി ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകണമെന്ന് കോടതി വിധിയിലുണ്ടെന്നും പബ്ളിക് പ്രോസിക്യൂട്ടർ പറഞ്ഞു.