നിതിൻ രാജിൻ്റെ മരണം:ഡോ.റാം അറസ്റ്റിൽ

Share

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഡോ. റാം അറസ്റ്റിൽ.
താടിവളർത്തി രൂപം മാറി ഒളിവിൽ കഴിഞ്ഞു വന്ന പ്രതിയെ
കുടകില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് പ്രതി ഒളിവില്‍
കഴിഞ്ഞിരുന്നത്.
ഇന്നു കോടതിയില്‍ ഹാജരാക്കും.

സുപ്രീം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനുപിന്നാലെ അന്വേഷണത്തിനായി നിയോഗിച്ച ക്രൈംബ്രാഞ്ച് പ്രത്യേകസംഘമാണ് അറസ്റ്റ് ചെയ്തത്.

കണ്ണൂരിലെത്തിച്ച റാമിനെ വിശദമായി ചോദ്യംചെയ്‌തുവരികയാണെന്ന് ക്രൈംബ്രാഞ്ച് എസ്‌.പി കെ.വി. വേണുഗോപാല്‍ അറിയിച്ചു.
കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറയാനാവില്ല.

റാമിനെ പിടികൂടാൻ വൈകുന്നതുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ് ചെയ്തത്.

സുപ്രീംകോടതിപോലും മുൻകൂർ ജാമ്യം നിഷേധിച്ചയാളെ അറസ്റ്റ് ചെയ്യാൻ ഇത്രയും കാലതാമസം എടുക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ചോദിച്ചിരുന്നു. രൂക്ഷഭാഷയിലായിരുന്നു കോടതിയുടെ വിമർശനം. തുടർന്ന് അന്വേഷണം ഊർജിതമാക്കുകയായിരുന്നു.