കണ്ണൂർ അഞ്ചരക്കണ്ടിയിൽ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അറസ്റ്റിലായ പ്രതി ഡോ. റാമിന് ജാമ്യം കിട്ടിയതിൽ
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പിയോട് റിപ്പോർട്ട് തേടി.
ക്രൈംബ്രാഞ്ച് മേധാവിയോട് വിശദീകരണവും തേടി.
അജിത ബീഗത്തിൻ്റെ നേതൃത്വത്തിൽ പുതിയൊരു അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി.
പൊലീസിൻ്റെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.
നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിൽ വിശ്വാസമില്ലെന്ന് നിതിൻ രാജിൻ്റെ കുടുംബം പറഞ്ഞു.
പ്രതിയും പൊലീസും
ഒത്തുകളിച്ചതിനാലാണ് പ്രതിക്ക് ജാമ്യം ലഭിച്ചതെന്ന് നിതിന്റെ അമ്മ പറഞ്ഞു.
അറസ്റ്റിന്റെ കാരണം രേഖാമൂലം പ്രതിയെ അറിയിക്കുന്നതിലാണ് വീഴ്ചയുണ്ടായത്.
അറസ്റ്റ് വിവരം പബ്ലിക് പ്രോസിക്യൂട്ടറെ അറിയിക്കാൻ വൈകിയെന്നും ആരോപണമുയർന്നു.