ഗവ. പ്ലീഡർ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പക്ഷം ശരി

Share

[ഇന്ത്യൻ ലായേഴ്സ് കോൺസിൻ്റെ ശുപാർശ കത്ത് പുറത്ത് ]

ഗവണ്‍മെന്റ് പ്ലീഡർ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ മുൻ നിലപാട് ശരിവയ്ക്കുന്ന നിർണായക കത്ത് പുറത്ത്.

ഇന്ത്യൻ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നല്‍കിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പ്ലീഡർ നിയമനങ്ങള്‍ നടത്തിയതെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയാണെന്ന് തെളിയിക്കുന്നതാണ് ശുപാർശ കത്ത്.

ഇന്ത്യൻ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി കെ.പി.സി.സിക്ക് കൈമാറിയ പട്ടികയിലാണ് വിവാദമായ പേരുകളുള്ളത്. ഈ പട്ടികയില്‍ എ.ബി.വി.പി മുൻനേതാവായിരുന്ന ശരത്ത് ടി.എസ്, എസ്‌.എഫ്‌.ഐ പ്രവർത്തകയായിരുന്ന ജയോണ ജെയിംസ് എന്നിവർ ഉള്‍പ്പെട്ടിട്ടുണ്ട്.

ഗവണ്‍മെന്റ് പ്ലീഡർ പട്ടികയില്‍ സംഘ്പരിവാർ-സി.പി.എം ബന്ധമുള്ളവർ കടന്നുകൂടിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ലോയേഴ്സ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. സ്റ്റേറ്റ് അറ്റോർണി തയ്യാറാക്കിയ പട്ടികയിലെ പേരുകള്‍ മാറ്റരുതെന്ന് മുഖ്യമന്ത്രിയുടെ കർശന നിർദേശമുണ്ടായിരുന്നതായി ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.കെ റഹ്മാൻ ആരോപിച്ചു.

തങ്ങള്‍ യഥാർത്ഥത്തില്‍ ശുപാർശ ചെയ്ത പേരുകള്‍ക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നും, ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സംസാരിക്കാൻ പലതവണ ശ്രമിച്ചിട്ടും കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ചതായും ലോയേഴ്സ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു.