കേരളം ഊര്‍ജം പകരുന്നു: പ്രധാനമന്ത്രി

Share

കൊച്ചി: കേരളവും അമൃതകാലത്തിലേക്കുള്ള യാത്ര തുടങ്ങിയതായി യുവം കോണ്‍ക്‌ളേവ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. മലയാളത്തില്‍ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്.
കേരളത്തില്‍ വരുമ്പോള്‍ വലിയൊരു ഊര്‍ജം ലഭിക്കുന്നു. എന്‌റെ മുന്നിലെ യുവസാഗരത്തോട് ഞാന്‍ പറയുന്നു, നമുക്കൊരുമിച്ച് കേരളത്തിന്‌റെ ഭാവി രചിക്കാം. നമുക്കു മുന്നോട്ടു നീങ്ങാം, നിങ്ങള്‍ നയിക്കൂ, ഞാന്‍ ഒപ്പമുണ്ട്. മതത്തിന്‌റെ അതിര്‍ത്തികള്‍ ലംഘിച്ച് വികസനത്തിന്‌റെ പുതിയ ചക്രവാളങ്ങള്‍ തുറക്കാം.
കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് അറിയാംഅടിസ്ഥാന സൗകരങ്ങളുടെ വികസനത്തിന്‌റെ പ്രാധാന്യം. അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുന്നതിലൂടെ ഇവിടെ തൊഴില്‍ സാദ്ധ്യതകള്‍ കൂടുമെന്നും അദ്‌ദേഹം പറഞ്ഞു.