കേരളത്തിന്‌റെ ഏക പ്രതീക്ഷ
മോദിയെന്ന് കെ.സുരേന്ദ്രന്‍

Share

കൊച്ചി: കേരളത്തിന്‌റെ ഏക പ്രതീക്ഷ ഇനി നരേന്ദ്രമോദിയാണെന്ന് ബി.ജെ. പി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. യുവം കോണ്‍ക്‌ളേവില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്‌ദേഹം. ഭാരതിലേയെന്നല്ല, ലോകത്തിലെത്തന്നെ യുവാക്കളോട് റോള്‍ മോഡല്‍ ആരാണെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ: മോദിജി. മുന്‍രാഷ്ട്രപതി അബ്ദുള്‍ കലാം നമ്മോടു പറഞ്ഞു വലിയ സ്വപ്നങ്ങള്‍ കാണണമെന്ന്. മോദിജിയാകട്ടെ, ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ടിരിക്കുകയാണ്. സ്വയം തൊഴിലെടുക്കുക മാത്രമല്ല, ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭകരായി മോദി യുവതയെ വാര്‍ത്തെടുത്തുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.