മോദിയെ പൂകൊണ്ടു മൂടി കൊച്ചി

Share

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൊച്ചിയില്‍ ആവേശോജ്ജല വരവേല്‍പ്പ്. കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ അഞ്ചു മണിയോടെ വന്നിറങ്ങിയ പ്രധാനമന്ത്രി റോഡ് ഷോ ആയാണ് യുവം കോണ്‍ക്‌ളേവ് നടക്കുന്ന തേവര കോളേജിലേയ്ക്ക് നീങ്ങിയത്. വഴിക്കിരുവശവും തിങ്ങിനിറഞ്ഞ ജനങ്ങളെ പ്രധാനമന്ത്രി കൈവീശി അഭിവാദ്യമര്‍പ്പിച്ചു. അമ്മമാരും സഹോദരിമാരും പുഷ്പവൃഷ്ടിയോടെയാണ് മോദിയെ സ്വീകരിച്ചത്. റോഡ് ഷോയില്‍ നല്ല പങ്കുംപ്രധാനമന്ത്രി കാല്‍നടയായി പിന്നിട്ടു. കേരളംകണ്ടതില്‍ വച്ച് ഏറ്റവും ആവേശോജ്ജലമായ സ്വീകരണമാണ് ഇന്നലെ കൊച്ചിയില്‍ നടന്നത്.