കെ.പി.സി.സിലോക്ഭവനിലേക്ക് മാർച്ച് നടത്തി

Share

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി ,കെസി വേണുഗോപാൽ എന്നിവർക്കെതിരായ ഡൽഹി പോലീസിന്റെ നരനായാട്ടിൽ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ ലോക് ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ എം.ലിജു, ബിന്ദു കൃഷ്ണ, കെ.എ തുളസി, ഒ.ജെ ജനീഷ് , കെപിസിസി മുൻ പ്രസിഡൻറ് എം.എം ഹസ്സൻ, കെപിസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, എം.വിൻസൻ്റ് എംഎൽഎ,ചാണ്ടി ഉമ്മൻ എംഎൽഎ,വി എസ് ശിവകുമാർ,പാലോട് രവി, മണക്കാട് സുരേഷ്, കെ.എസ് ശബരിനാഥൻ, ശരത് ചന്ദ്രപ്രസാദ്,കെ പി ശ്രീകുമാർ, ആർ ലക്ഷ്മി,സൈമൺ അലക്സ്, കെ.എസ്‌.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *