കരുവന്നൂർ തട്ടിപ്പ്: സി.പി.എം ജില്ലാ സെക്രട്ടറി നേരിട്ട് ഹാജരാകണം

Share

കരുവന്നൂര്‍ സഹകരണ ബാങ്ക് പണതിരിമറി കേസില്‍ സി.പി.എം നേതാക്കള്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു.

കെ. രാധാകൃഷ്ണന്‍ എം.പി, എ.സി മൊയ്തീന്‍ എം.എല്‍’എ, എം.എം. വര്‍ഗീസ് അടക്കം എട്ട് പ്രതികളാണ് കലൂര്‍ പി.എം.എല്‍.എ കോടതിയില്‍ ഹാജരായി ജാമ്യം എടുത്തത്.

കേസില്‍ സി.പി.എം 68ാം പ്രതിയാണ്. പാര്‍ട്ടിയെ പ്രതിനിധീകരിച്ച്‌ ആരും ഇന്ന് കോടതിയില്‍ ഹാജരായില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച്‌ തൃശൂര്‍ ജില്ലാ സെക്രട്ടറി ഈ മാസം 21ന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

ഹാജരാകാത്ത മറ്റ് 19 പ്രതികളും 21ന് ഹാജരാകണം. നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് നേരത്തെ വിലയിരുത്തിയ കോടതി വിചാരണ നേരിടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.