സ്ത്രീകള്‍ക്കായി രാത്രിയില്‍ പിങ്ക് ബസുകള്‍

Share

സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ സ്ത്രീകൾക്ക് മാത്രമായി രാത്രികാല പിങ്ക് ബസ് സർവീസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു.

100 ദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

കെ.എസ്‌.ആർ.ടി.സിയെ ഡിജിറ്റല്‍, എ.ഐ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൂടുതല്‍ ആധുനികമാക്കാനും സർക്കാർ ലക്ഷ്യമിടുന്നു.

സ്പോണ്‍സർഷിപ്പിലൂടെ ബസുകള്‍ സംഭാവനയായി സ്വീകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും തയ്യാറാക്കും.

യാത്രക്കാരുടെ പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോള്‍ സെന്ററും ഫീഡ്ബാക്ക് സംവിധാനവും നിലവില്‍ വരും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും എല്ലാ മാസവും പുരസ്കാരവും നല്‍കും.

എം.എല്‍.എ ഫണ്ട് ഉപയോഗിച്ച്‌ പുതിയ ബസുകള്‍ വാങ്ങുന്നതിനുള്ള പദ്ധതിയും തയ്യാറാക്കും.