“കരഞ്ഞത് ആ സ്നേഹം കണ്ട്”

Share

തോറ്റശേഷവും ആരാധകർ തൻ്റെ പേര് ഉച്ചത്തില്‍ വിളിച്ചതാണ് എന്നെ വേദനിപ്പിച്ചത്. അതെൻ്റെ ചങ്ക് തകർത്തു. അങ്ങനെ കരഞ്ഞു പോയതാണ് – സമ്മാനദാനവേളയിൽ കരഞ്ഞതിനെപ്പറ്റി മെസി മനസ് തുറന്നു.

ലോകകപ്പ് ഫൈനലില്‍ തോറ്റതിനുശേഷവും അർജൻ്റീന ആരാധകർ തൻ്റെ പേര് ഉച്ചത്തില്‍ വിളിച്ചതാണ് ഏറ്റവും വേദനിപ്പിച്ചത്. അതേസമയം അഭിമാനം തോന്നി.

ഞങ്ങള്‍ ഏറ്റവും വലിയ മത്സരത്തില്‍ തോറ്റു. പക്ഷേ, ആരാധകർ ഞങ്ങളോട് പുറം തിരിഞ്ഞില്ല. ഞങ്ങളുടെ പോരാട്ടവും ഹൃദയവും അവർ തിരിച്ചറിഞ്ഞു.

നോക്കിയപ്പോള്‍ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ച കുടുംബങ്ങളെയും തങ്ങളോടൊപ്പം സ്വപ്നം കണ്ടവരെയും കരഞ്ഞവരെയും കണ്ടു. ആ സ്നേഹം ഏതൊരു ട്രോഫിയേക്കാളും വലുതാണ്. ഫുട്ബോള്‍ നിരവധി വിജയങ്ങള്‍ നല്‍കും. പക്ഷേ, എന്തിനാണ് നമ്മള്‍ കളിക്കുന്നതെന്ന് ഓർമിപ്പിക്കുന്നത് ഇത്തരം നിമിഷങ്ങളാണ്.

ഫൈനലില്‍ തോല്‍ക്കുമെന്ന് ഞാൻ ചിന്തിച്ചിരുന്നില്ല. എന്നെ ഇവിടെവരെ എത്തിച്ച ആ നിമിഷങ്ങൾ മനസിലേക്ക് വന്നു പോയി. ഓരോ ത്യാഗവും ബുദ്ധിമുട്ടുള്ള ഓരോ ദിവസവും. ഈ ജേഴ്സി തുടരാൻ എന്നെ പ്രേരിപ്പിച്ചതെല്ലാം ഞാൻ ഓർത്തു പോയി.

ഫൈനലിലെ തോല്‍വി മാത്രമല്ല ഞാൻ കരഞ്ഞതിൻ്റെ കാരണം ഇതാണ്.

ഈ ജേഴ്സിയുടെ ഭാരവും രാജ്യത്തിൻ്റെ സ്നേഹവും ഈ ബാഡ്ജ് ധരിക്കുന്നതിൻ്റെ ഉത്തരവാദിത്തവും അനുഭവപ്പെട്ടപ്പോഴാണ് കരച്ചിൽ വന്നത്. ‘ ഓർമകളും ജനങ്ങളുമായുള്ള ബന്ധവും അർജൻ്റീനയെ പ്രതിനിധീകരിച്ചതിൻ്റെ അഭിമാനവും വിലമതിക്കാനാവാത്തതാണ്.മെസി വികാരാധീനായി.

Leave a Reply

Your email address will not be published. Required fields are marked *