കടന്നപ്പള്ളിയും ശശീന്ദ്രനും ചേർന്ന് പുതിയ പാർട്ടി

Share

നിയമസഭ തിരഞ്ഞെടുപ്പിൽ തുടച്ച് നീക്കപ്പെട്ട
മുൻമന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എ. കെ.ശശീന്ദ്രനും ചേർന്ന് പുതിയ പാർട്ടി ഉണ്ടാക്കുന്നു.

സെക്കുലർ കോണ്‍ഗ്രസ്‌, ഡെമോക്രാറ്റിക് കോണ്‍ഗ്രസ്‌ തുടങ്ങിയ പേരുകളാണ് പരിഗണനയിൽ.

തുടർ ചർച്ചകള്‍ക്ക് രണ്ടു പാർട്ടുകളിലെ നാല് പേർ അടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി.
പി.കെ. രാജൻ മാഷ്, അഡ്വ. വർക്കല ബി. രവികുമാർ, ബാബു ഗോപിനാഥ്, മാത്യുസ് കോലഞ്ചേരി എന്നിവരാണ് സമിതി അംഗങ്ങൾ.

കോണ്‍ഗ്രസില്‍ നിന്നും ഇടതു പാളയത്തിലേക്കെത്തിയ രണ്ട് പാർട്ടികളാണ് രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസും എ.കെ. ശശീന്ദ്രന്റെ എൻ.സി.പിയും. കോണ്‍ഗ്രസ് എസിലേക്ക് എ.കെ. ശശീന്ദ്രൻ വിഭാഗം ലയിക്കുക എന്ന രീതിയിലായിരുന്നു ആദ്യഘട്ട ചർച്ച.
ലയനത്തേക്കാൾ
പുതിയ പാർട്ടിയാണ് നല്ലതെന്ന് അഭിപ്രായമുണ്ടായി. ആരെങ്കിലും ഒരാള്‍ അങ്ങോട്ടേക്ക് പോയി ലയിക്കുന്നതിന് പകരം രണ്ടുപേരും കൂടി ചേർന്ന് ഒരു പുതിയ പാർട്ടി ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു.

പുതിയ മുഖം പുതിയ വേഗം പുതിയ രൂപം എന്നതാണ് ലക്ഷ്യം. കോണ്‍ഗ്രസ് എസിന്റെ എക്സിക്യൂട്ടീവ് യോഗം ഉടൻ എറണാകുളത്ത് ചേരും.

Leave a Reply

Your email address will not be published. Required fields are marked *