മുഖ്യമന്ത്രിതെറ്റിദ്ധരിപ്പിക്കുന്നു: പിണറായി

Share

മുഖ്യമന്ത്രി ഒന്നിലധികം തവണ വസ്തുതകള്‍ക്ക് നിരക്കാത്തത് പറഞ്ഞ് ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വഖഫിൻ്റെ ചരിത്രത്തില്‍ ഇന്ന് വരെ അമുസ്ലീങ്ങളെ ബോർഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സർക്കാർ നിലപാട് ബിജെപിയുടേത്. ഇത് വ്യക്തമായ സംഘപരിവാർ സേവയാണ്. മുഖ്യമന്ത്രി കാര്യങ്ങള്‍ അവതരിപ്പിക്കേണ്ടത് വസ്തുതകളടെ അടിസ്ഥാനത്തിലാകണം. സംസ്ഥാനത്തിൻ്റെ ആധികാരിക ശബ്‌ദമാണ് മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

താന്‍ വര്‍ഗീയത പരത്തുകയാണെന്ന് പറഞ്ഞു. വഖഫ് ബോര്‍ഡ് വിഷയത്തില്‍ താന്‍ എടുത്ത നിലപാടുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ ആരോപണം. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണമെന്നും അദ്ദേഹം ചോദിച്ചു. അക്കാര്യം വ്യക്തമാക്കാനുള്ള ബാധ്യത വി ഡി സതീശനുണ്ട്. ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി അംഗീകരിക്കുന്ന ആദ്യത്തെ ബിജെപി ഇതര സര്‍ക്കാരാണ് കേരളത്തിലേത്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അംഗീകരിച്ച്‌ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഇത് കൃത്യമായ സംഘപരിവാര്‍ സേവയാണ്. അത് പൂര്‍ണമായി തുറന്നുകാട്ടപ്പെട്ടു. അപ്പോഴാണ് അദ്ദേഹം നിലവിട്ട് സംസാരിക്കാന്‍ തുടങ്ങിയതെന്നും പിണറായി വിജയന്‍ ആരോപിച്ചു. കേന്ദ്രത്തിന്റെ ഇത്തരം മാറ്റങ്ങളോട് യോജിച്ചുപോകുന്നതാണോ അതോ വിയോജിക്കുന്നതാണോ വര്‍ഗീയതയെന്നും പിണറായി വിജയൻ ചോദിച്ചു.