“അദർ മമ്മി” ട്രെയിലർ ഇറങ്ങി

Share

ഓസ്‌കര്‍ ജേതാവ് ജെസിക്ക ചാസ്റ്റെയ്ന്‍ പ്രധാന വേഷത്തിലെത്തുന്ന ഹൊറര്‍ ചിത്രം ‘അദര്‍ മമ്മി’യുടെ ട്രെയിലര്‍ ഇറങ്ങി.

സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമായ ‘അദര്‍ മമ്മി’യില്‍ ഇരട്ട വേഷത്തിലാണ് ജെസീക്ക ചസ്റ്റെയ്ന്‍ എത്തുന്നത്.

റോബ് സാവേജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോഷ് മലേര്‍മന്റെ ‘ഇന്‍സിഡന്‍സ് എറൗണ്ട് ദ ഹൗസ്’ എന്ന നോവലാണ് ‘അദര്‍ മമ്മി’ എന്ന പേരില്‍ സിനിമയാകുന്നത്.

ഒക്ടോബര്‍ 9നാണ് ചിത്രം ആഗോളവ്യാപകമായി റിലീസിനെത്തുക.

എട്ടുവയസ്സുകാരിയായ ‘ബേല’ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് അമാനുഷിക ശക്തിയുടെ സാന്നിധ്യമുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്.

‘ബേല’യുടെ അമ്മ ഉര്‍സുലിന്‍ ആയി വേഷമിടുന്നത് ജെസീക്ക ചസ്റ്റെയ്നാണ്. അതേ രൂപത്തില്‍ എത്തുന്ന അമാനുഷികശക്തിയായും ചസ്റ്റെയിനാണ് എത്തുന്നത്. തന്റെ യഥാര്‍ഥ അമ്മ ആരാണെന്ന ആശക്കുഴപ്പത്തിലാകുന്ന ‘ബേല’യുടെ കഥാപരിസരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജെയ് ഡുപ്ലാസ്, ഡിച്ചെന്‍ ലാക്മാന്‍, കാറെന്‍ അല്ലെന്‍ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളില്‍ എത്തുന്നത്.