ആൻഡമാനിൽ മലയാളി സി പി എം സെക്രട്ടറി 

Share



പോർട്ട് ബ്ലെയർ
 :ആൻഡമാൻ- നിക്കോബാർ ദ്വീപ്  സിപിഐ എം സെക്രട്ടറിയായി മലയാളി.മുതുകുളം പുത്തൻപുരയിൽ ഡി.അയ്യപ്പനെ തിരഞ്ഞെടുത്തു.
മുതുകുളം കനകക്കുന്ന് പുത്തൻപുരയിൽ പരേതനായ ദാമോദരൻ്റെയും നളിനിയുടെയും മകനാണ്. കണ്ണൂരിൽ പാർട്ടി കോൺഗ്രസിലും അയ്യപ്പൻ പങ്കെടുക്കുന്നുണ്ട്.

മുതുകുളം കുമാരനാശാൻ സ്കൂൾ,മുതുകുളം ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി.  ആൻഡമാൻ – നിക്കോബാർ അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്യുന്ന  അമ്മാവൻന്മാർക്കൊപ്പം ദ്വീപിലെത്തി.  പോർട്ട് ബ്ലെയർ പോണ്ടിച്ചേരി ജെ.എൻ.ആർ.എം യൂണിവേഴ്സിറ്റിയിൽ നിന്ന് റാങ്കോടെ പൊളിറ്റിക്കൽ സയൻസിൽ എം.എ നേടി.

ഡൽഹി സർവ്വകലാശാലയിൽ നിന്ന് നിയമ നേടി ആൻഡമാൻ & നിക്കോബാർ അഡ്മിനിസ്ട്രേഷൻ സർവ്വീസിൽ  പ്രവേശിച്ചു.  സർക്കാർ ജീവനക്കാരുടെ സംഘടനാ  നേതാവായിരുന്നു.

ഗസറ്റഡ് ഉദ്യോഗസ്ഥനായിരിക്കെ സ്വയം വിരമിച്ച് രാഷ്ട്രീയത്തിൽ സജീവമായി

പോർട്ട് ബ്ലെയർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ അനിതാ നാഥാണ് ഭാര്യ. അശ്വിൻ,അനന്തു എന്നിവർ മക്കളും ഡോ.രശ്മി ജെ കുറുപ്പ് മരുമകളുമാണ്.
കേരളത്തിൽ സി പി എം പഞ്ചായത്ത് പ്രസിഡന്റും കഥാകൃത്തുമായിരുന്ന സി വി ശ്രീരാമൻ ആൻഡമാനിൽ അഭയാർത്ഥി ഓഫിസർ ആയിരുന്നു.