സ്ത്രീകൾ ശ്രദ്ധിക്കുക

Share

പോളിഎന്‍ഡോക്രൈന്‍ മെറ്റബോളിക് ഒവേറിയന്‍ സിന്‍ഡ്രോം അഥവാ പിഎംഒഎസ് ഉള്ള സ്ത്രീകളില്‍ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂടുതലെന്ന് പഠനം.

പെന്‍സില്‍വാനിയ സര്‍വകലാശാലയിലെയും റോചസ്റ്റര്‍ സര്‍വകലാശാലയിലെയും ഗവേഷകരാണ് പഠനത്തിനു പിന്നില്‍.

പിഎംഒഎസ് ഉള്ള സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത 3.45 മടങ്ങ് കൂടുതലും ഇഷെമിക് സ്ട്രോക്കിനുള്ള സാധ്യത 3.50 മടങ്ങ് കൂടുതലും ട്രാന്‍സിയന്റ് ഇഷെമിക് അറ്റാക്കിനുള്ള സാധ്യത ഏകദേശം അഞ്ച് മടങ്ങ് കൂടുതലും പെരിഫറല്‍ ആര്‍ട്ടറി രോഗ സാധ്യത 4.98 മടങ്ങ് കൂടുതലും ആണെന്ന് പഠനം പറയുന്നു.

പിഎംഒഎസ് ഉള്ളവരില്‍ സ്ഥിരമായി ശരീരത്തിലുണ്ടാകുന്ന വീക്കം, ഇന്‍സുലിന്‍ പ്രതിരോധം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തുടങ്ങിയവ ധമനികളുടെ കട്ടികൂട്ടുകയും കാലക്രമേണ പ്ലാക്ക് അടിഞ്ഞുകൂടാനിടയാക്കുകയും ഇത് അതെറോസ്‌ക്ലെറോട്ടിക് കാര്‍ഡിയോവാസ്‌കുലാര്‍ ഡിസീസിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.

ആര്‍ത്തവ ക്രമത്തിലെ ഏറ്റക്കുറച്ചിലുകളാണ് പ്രാഥമികവും പ്രധാനപ്പെട്ടതുമായ ലക്ഷണം. ഭക്ഷണത്തില്‍ അന്നജത്തിന്റെ അളവ് കുറയ്ക്കണം. അരിയാഹാരം, മധുരം എന്നിവ നിയന്ത്രിക്കണം. കൊഴുപ്പ് കുറയ്ക്കണം, മാംസാഹാരം നിയന്ത്രിക്കണം. കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ നിയന്ത്രിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, മൈദ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. വീട്ടിലുണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുക. പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താം.