വനിതാനേതാവിനെ അപമാനിച്ച ലീഗ് നേതാവ് അറസ്റ്റിൽ 

Share

താനൂർ: വനിതാ ലീഗ് നേതാവിനോട് അപമര്യാദയായി പെരുമാറിയ മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി അറസ്റ്റിൽ. മുസ്ലിംലീഗ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറിയും നന്നമ്പ്ര സ്വദേശിയുമായ കെ കുഞ്ഞിമരക്കാറിനെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.  

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ചാണ് വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഡിസംബർ ഒന്നിന് കുണ്ടൂരിലുള്ള മുസ്ലിംലീഗ് ഓഫീസിൽ ചേർന്ന വനിതാ ലീഗ് യോഗത്തിലാണ് കേസിനാസ്പദമായ സംഭവം.

യോഗത്തിൽ മറ്റുള്ളവരുടെ മുമ്പിൽ വച്ച് വേശ്യയെന്ന് വിളിക്കുകയും മറ്റുള്ളവരുടെ കൂടെ പോകുന്നവളാണെന്ന് പറയുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്‌തെന്നാണ് പരാതി. ഇവരെ സി ഡി എസ് പ്രസിഡൻറ് സ്ഥാനത്തേക്ക് നിർദേശിച്ചപ്പോൾ ഇഷ്ടപ്പെടാതെയാണ് മരക്കാർ അപമാനിച്ചതെന്നും പരാതിയിലുണ്ട്.

പാർടി നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ്  തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവം നടന്നത് താനൂർ സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അങ്ങോട്ട്  മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published.