സംസ്ഥാന യുവജന കമ്മിഷന് യുവാക്കൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിൽ പങ്കെടുക്കാൻ അവസരം. ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ ‘യൂത്ത് എംപവര്‍മെന്റ്, മെന്റല്‍ റിസൈലന്‍സ്, ഹാപ്പിനസ്: ചാലഞ്ചസ് ആന്‍ഡ് പോസിബിലിറ്റീസ്’ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിക്കുക.
പങ്കെടുക്കാന്‍ താത്പര്യമുള്ള 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ ജനുവരി 15 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷിക്കണം. അക്കാദമിക് രംഗങ്ങളിലും അക്കാദമിക്കേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര് പ്രബന്ധസംഗ്രഹം ബയോഡേറ്റക്കൊപ്പം സമര്‍പ്പിക്കണം.
അപേക്ഷകള്‍ ksycyouthseminar@gmail.com ലോ വികാസ് ഭവനിലുള്ള കമ്മിഷന് ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മിഷന്, വികാസ് ഭവന്, പി.എം.ജി, തിരുവനന്തപുരം -33), നേരിട്ടോ നല്‍കാം.
കൂടുതൽ വിവരങ്ങൾക്ക്: 8086987262, 0471-2308630.