5 വർഷത്തേക്ക് ഒറ്റത്തവണ നിക്ഷേപിക്കുകയും പലിശ വരുമാനം പ്രതിമാസത്തിൽ ലഭിക്കുകയും ചെയ്യുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. നിലവിൽ 7.40 ശതമാനം പലിശയാണ് നിക്ഷേപത്തിന് ലഭിക്കുന്നത്. സിംഗിൾ അക്കൗണ്ടുകൾക്ക് പരമാവധി 9 ലക്ഷം രൂപയും ജോയിൻ്റ് അക്കൗണ്ടുകൾക്ക് 15 ലക്ഷം രൂപയും നിക്ഷേപിക്കാം. വ്യക്തിഗത അക്കൗണ്ടിൽ പരമാവധി തുകയായ 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 5,550 രൂപ നേടാം. 5 വർഷം കൊണ്ട് പലിശയിനത്തിൽ 3,33,000 രൂപയാകും നിങ്ങൾക്ക് ലഭിക്കുക. ജോയിന്‍റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ, ഈ സ്കീമിലൂടെ എല്ലാ മാസവും 9,250 രൂപ നേടാം സാധിക്കും. 5 വർഷം കൊണ്ട് പലിശയിനത്തിൽ മാത്രം ലഭിക്കുന്ന തുക 5,55,000 രൂപയാണ്.