60 വയസ്സ് പൂര്‍ത്തിയായ വരിക്കാര്‍ക്ക് നിശ്ചിത തുക പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്നതിന് കേന്ദ്രസർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് അടൽ പെൻഷൻ യോജന. 2015 ൽ ആരംഭിച്ച ഈ പദ്ധതി 18-നും 40-നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് ലഭ്യമാണ്. 60 വയസ്സെത്താൻ ബാക്കിയുളള വർഷങ്ങൾ, മാസം തോറും പ്രതീക്ഷിക്കുന്ന പെൻഷൻ തുക എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതിമാസം അടയ്ക്കേണ്ട തുക തീരുമാനിക്കുന്നത്. അതിനുശേഷം, അവരുടെ സംഭാവനയെ ആശ്രയിച്ച് 1,000 രൂപ മുതൽ 5,000 രൂപ വരെ പ്രതിമാസ പെൻഷൻ ലഭിക്കും. 30 വയസ് മുതൽ പ്രതിമാസം 577 രൂപ അടൽ പെൻഷൻ യോജനയിൽ നിക്ഷേപിച്ചാൽ 60 വയസ് പൂർത്തിയാകുമ്പോൾ പ്രതിമാസം 5000 രൂപ പെൻഷൻ ലഭിക്കും.