“നിയമസഭയില്‍ പൊതുജനങ്ങൾക്കും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും”
തിരുവനന്തപുരം: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊളിയാണ് കേട്ടോ. ജനപക്ഷത്ത് നിൽക്കുന്ന സ്പീക്കർ. ഒരുപാട് സ്പീക്കർമാരെ കേരള നിയമസഭ കണ്ടിട്ടുണ്ടെങ്കിലും ഈ സ്പീക്കർ അതിൽ നിന്നെല്ലാം വ്യത്യസ്തനാവുകയാണ്. മുതിർന്ന സാമാജികനായ ഇദ്ദേഹത്തിൻ്റെ അറിവും പരിചയവുമാണ് തിരുവഞ്ചൂരിനെ വേറിട്ട് നിറുത്തുന്നത്.
സഭാ നടപടികൾ നിയന്ത്രിക്കുന്നതിൽ അദ്ദേഹത്തിൻ്റെ പ്രാഗത്ഭ്യം പ്രതിപക്ഷത്തെപ്പോലും അമ്പരപ്പിക്കുകയാണ്. സ്പീക്കർ ക്ഷമയുടെ അങ്ങേയറ്റമാകണമെന്നാണ് സ്പീക്കറെ ചൊടിപ്പിക്കാൻ വേണ്ടി പ്രതിപക്ഷം നടത്തിയ പരാമർശത്തിന് സ്പീക്കർ നൽകിയ മറുപടി. അത് കേട്ട് ഭരണപക്ഷം മാത്രമല്ല, പ്രതിപക്ഷവും ചിരിച്ചു പോയി. അതാണ് മികവുറ്റ ഒരു സ്പീക്കറുടെ മികവിൻ്റെ അളവ് കോൽ.
ഇപ്പോഴിതാ സ്പീക്കർ ഒരു വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. അതിങ്ങനെ:
തിരഞ്ഞടുക്കപ്പട്ട പ്രതിനിധികള്‍ക്ക് മാത്രമല്ല അവരെ തിരഞ്ഞെടുക്കുന്ന ജനങ്ങള്‍ക്കും നിയമസഭയില്‍ പങ്കാളിത്തം നല്‍കുന്ന രീതിയില്‍ ചരിത്രപരമായ ചില തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന്. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ്റെ ഈ പ്രഖ്യാപനം മാറ്റങ്ങളുടെ കാഹളമാകും. ചില വിദേശ ജനപ്രതിനിധി സഭകളിലുള്ളതുപോലെ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരം നല്‍കണമെന്നും വിദഗ്ധരുമായി ഇതുമായി ബന്ധപ്പെട്ട് ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും സ്പീക്കർ പറഞ്ഞു.
തിരുവനന്തപുരം പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തില്‍ സൗണ്ട് പാര്‍ക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്‌സ് ആക്ടിങ് കോഴ്സിന്റെയും സ്റ്റുഡിയോ കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു സ്പീക്കര്‍.
നിയമസഭയെ ജനകീയമാക്കാന്‍ നിരവധി പദ്ധതികള്‍ മനസ്സിലുണ്ട്. 138 വര്‍ഷത്തെ ചരിത്രമുള്ള കേരള നിയമസഭയിലെ പുസ്തകങ്ങള്‍ ഓഡിയോബുക്കുകളാക്കാനുള്ള പരിശ്രമമുണ്ടാകുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു