പാലക്കാട് ജില്ലയിൽ വിവിധ അവസരങ്ങൾ: ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

Share

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ റെസ്‌ക്യൂ ഓഫീസര്‍ കരാർ നിയമനത്തിന് അപേക്ഷിക്കാം

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ശരണബാല്യം/കാവല്‍ പ്ലസ് റെസ്‌ക്യൂ ഓഫീസര്‍ തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ ഇപ്പോൾ അപേക്ഷിക്കാം. എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി ആണ് യോഗ്യത. പാലക്കാട് ജില്ലക്കാര്‍ക്കും കുട്ടികളുടെ മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ഈ തസ്തികയിൽ പ്രതിമാസ 20,000 രൂപയാണ് ശമ്പളം. അപേക്ഷകന് പ്രായപരിധി 30 വയസ് കഴിയാൻ പാടില്ല.

താത്പര്യമുള്ളവര്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 26നകം ജില്ലാ സംരക്ഷണ ഓഫീസര്‍, ജില്ലാ സംരക്ഷണ യൂണിറ്റ്, മുന്‍സിപ്പല്‍ കോംപ്ലക്സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട്-678001 എന്ന വിലാസത്തില്‍ തപാല്‍ മുഖേന അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി നേരിട്ടോ ഫോൺ വഴിയോ ബന്ധപ്പെടാം.

ഫോണ്‍: 04912531098, 8281899468.

എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനത്തിന് അപേക്ഷിക്കാം

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം പാലക്കാട് ബ്ലോക്കില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി സംരംഭകത്വ വികസന പദ്ധതിയില്‍ മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റ് നിയമനം. പാലക്കാട് ബ്ലോക്ക് പരിധിയിലെ സ്ഥിര താമസക്കാര്‍ക്കാണ് ഈ അവസരം. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 25 നും 45 നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാംഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവയിലേതെങ്കിലും ആയിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവ അഭികാമ്യം. യോഗ്യരായവര്‍ അപേക്ഷയും ബായോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ആഗസ്റ്റ് 26 ന് വൈകിട്ട് അഞ്ചിനകം നല്‍കണം.

കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0491-2505627

റെസിഡന്റ് ട്യൂട്ടര്‍ കരാര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട് ജൈനിമേട് (ആണ്‍കുട്ടികള്‍), കണ്ണാടി (പെണ്‍കുട്ടികള്‍) ഗവ പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ റെസിഡന്റ് ട്യൂട്ടറുടെ താത്ക്കാലിക ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ബിരുദാനന്തര ബിരുദവും ബി.എഡുമാണ് യോഗ്യത. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കും പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ ഓണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ക്ക് ആഗസ്റ്റ് 26 ന് വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നൽകാം.

കൂടുതൽ വിവരങ്ങൾക്ക്: 0491 2505005