ഹോട്ടൽ മാനേജ്‌മെന്റ്‌ കഴിഞ്ഞവർക്ക് അമേരിക്കയിൽ ജോലി ചെയ്യാം

Share

ഹോട്ടൽ മാനേജ്‌മെന്റ്‌ പൂർത്തിയാക്കി വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യേണ്ടി വരുന്ന ഒട്ടനവധി യുവാക്കൾ നമുക്കിടയിലുണ്ട്. ഇവർക്ക് വലിയ അവസരം നൽകുകയാണ് കൊച്ചിയിൽ സ്ഥിതിചെയ്യുന്ന വൈറ്റ് ക്രോ ഇന്റർനാഷണൽ (WHITECROW INTERNATIONAL). അമേരിക്കയിലെ പ്രമുഖ ഹോട്ടലുകളിലേക്ക് മണിക്കൂറിൽ 15 മുതൽ 20 ഡോളർ വരെ ശമ്പളത്തോടെ ജോലി/ ഇന്റേൺഷിപ് പൂർത്തിയാക്കാൻ ഇവർ അവസരമൊരുക്കുന്നു. അമേരിക്കയിലെ പ്രമുഖ ഹോട്ടൽ വാട്ട് ഡിസ്‌നി വേൾഡ് ( Walt Disney World) ഹോട്ടൽ മാനേജ്‌മെന്റ്‌ പൂർത്തിയാക്കിയവർക്കും ജോലിയിൽ മുൻപരിചയം ഉള്ളവർക്കും അവസരം നൽകുന്നതിനായി ജൂലൈ 3 തിങ്കളാഴ്ച്ച മുംബൈയിൽ എത്തുന്നു .

യു എസ് എ യിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ഒരു അവസരമാണ് വൈറ്റ് ക്രോ ഇന്റർനാഷണൽ ഒരുക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലുടനീളമുള്ള 4, 5 സ്റ്റാർ ഹോട്ടലുകളിലും ബോട്ടിക് പ്രോപ്പർട്ടികളിലുടനീളമുള്ള പാചക / എഫ്&ബി സർവീസ് / ഫ്രണ്ട് ഓഫീസ് ഡിപ്പാർട്മെന്റുകളിൽ 6, 12 മാസത്തെ ഇന്റേൺഷിപ്പും പരിശീലനവും വാഗ്ദാനം ചെയ്യുന്നു. കൂടാതെ അഭിമുഖത്തിനുള്ള പരിശീലനം, ഡോക്യുമെന്റേഷൻ ചെയ്യുന്ന രീതി, വിസ പ്രോസസ്സിംഗ് ചെയ്യുന്നതിനുള്ള ക്രമീകരങ്ങൾ, ഓറിയന്റേഷൻ ക്ലാസുകൾ തുടങ്ങിയവയിൽ ഏജൻസി ഒപ്പമുണ്ടാകും.

യുഎസിലെ ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ബ്രാൻഡുകൾക്കൊപ്പം പ്ലേസ്‌മെന്റ് , മണിക്കൂറിന് $15-20 (ഇന്ത്യൻ രൂപ 1250 മുതൽ 1650) വരെയുള്ള സ്റ്റൈപ്പൻഡ്, വിസ കാലഹരണപ്പെടുന്ന തീയതിക്ക് ശേഷം യുഎസ്എയിൽ യാത്ര ചെയ്യാനും രാജ്യം പര്യവേക്ഷണം ചെയ്യാനും 30 ദിവസത്തെ ഗ്രേസ് പിരീഡ്, ആഴ്ചയിൽ 32 മണിക്കൂറോ അതിൽ കൂടുതലോ ജോലി ചെയ്യാൻ അവസരം തുടങ്ങിയവ വൈറ്റ് ക്രോ ഇന്റർനാഷണൽ വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 9567365003