നാടൻ കലകളിൽ പരിശീലനം നേടുന്ന കുട്ടികൾക്കുള്ള സ്റ്റൈപ്പന്റ്: ഡിസംബർ 3 വരെ അപേക്ഷിക്കാം

Share

തിരുവനന്തപുരം: നാടൻ കലകളിൽ പരിശീലനം നേടുന്ന 10 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള കേരള ഫോക് ലോർ അക്കാഡമിയിൽ നിന്ന് പ്രതിമാസം 300 രൂപ സ്റ്റൈപ്പന്റ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക് മാത്രമാണ് ഇതിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അർഹതയുള്ളവരെ തെരഞ്ഞെടുക്കുന്നത്. മുൻകാലങ്ങളിൽ സ്റ്റൈപ്പന്റ് ലഭിച്ച കുട്ടികൾ അപേക്ഷിക്കേണ്ടതില്ല.

അപേക്ഷയുടെ ലിങ്ക് www.keralafolklore.org യിൽ ലഭ്യമാണ്. ലഭിക്കുന്ന ലിങ്കിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തപാൽ വഴി അപേക്ഷ സ്വീകരിക്കില്ല. പൂരിപ്പിച്ച അപേക്ഷാഫോമിൽ അപേക്ഷകന്റെ ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി ഉൾപ്പെടുത്തിയ പാസ്ബുക്കിന്റെ പകർപ്പ്, വില്ലേജ് ഓഫീസറിൽ നിന്നും ലഭിക്കുന്ന കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ആശാന്റെ സമ്മതപത്രം എന്നിവ അപ്‌ലോഡ്‌ ചെയ്യണം.

അപേക്ഷകൾ ഡിസംബർ 3 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.