ഇന്ത്യൻ കരസേനയിൽ ഷോർട് സർവീസ് കമ്മീഷൻ (ടെക്നിക്കൽ) കോഴ്‌സ്

Share

ചെന്നൈ: ഇന്ത്യൻ കരസേനയുടെ ചെന്നൈയിലെ ഓഫീസർസ് ട്രെയിനിങ് അക്കാഡമിയിൽ 2024 ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്ന ഷോർട് സർവീസ് കമ്മീഷൻ (ടെക്നിക്കൽ) കോഴ്സിലേക്ക് BE/BTech (Civil, Computer Science, Electrical, Electronics) കഴിഞ്ഞവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും സൈനിക ഉദ്യോഗസ്ഥരുടെ വിധവകൾക്കും അപേക്ഷിക്കാം.പ്രായപരിധി 2024 ഏപ്രിൽ ഒന്നിന് 20-27 വയസ്സ്, 1997 ഏപ്രിൽ 2 നും 2004 ഏപ്രിൽ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം.ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാനതീയതി ജൂലൈ 19 കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ഔദ്യോഗിക വെബ്‌സൈറ്റ്: www.joinindianarmy.nic.in