രണ്ടാം ടെസ്റ്റ് ക്രിക്കറ്റ്; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ | TEST CRICKET | INDIAN TEAM

Share

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ജോഹാന്നാസ്ബർഗിലെ വാണ്ടറേഴ്‌സ് ഗ്രൗണ്ടിൽ. ഉച്ചയ്ക്ക് ശേഷം 1.30നാണ് മത്സരം. ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. സെഞ്ചൂറിയനിൽ നടന്ന ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. വാണ്ടറേഴ്‌സ് ടെസ്റ്റ് കൂടി ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം

പുതുവർഷത്തിൽ ചരിത്രം തിരുത്തിയെഴുതാനുള്ള ലക്ഷ്യവുമായാണ് കോഹ്ലിയും സംഘവും ഇറങ്ങുന്നത്. വാണ്ടറേഴ്‌സ് ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ട് കൂടിയാണ്. ഇവിടെ ഇന്ത്യ ഒരിക്കലും തോറ്റിട്ടില്ല. ചെറിയ മാറ്റങ്ങൾ ഇന്ത്യൻ ടീമിലുണ്ടായേക്കും. ഫോം ഔട്ടായ ചേതേശ്വർ പൂജാരക്ക് പകരം ഹനുമ വിഹാരിയെ ടീമിലെടുക്കണമെന്ന ആവശ്യം ശക്തമാണ്. പേസ് ബൗളിംഗിന് ആനുകൂല്യം കിട്ടുന്ന പിച്ചാണ് വാണ്ടറേഴ്‌സിലേത്.

ദക്ഷിണാഫ്രിക്കയിൽ വിരമിച്ച വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിന് പകരം കൈൽ വെറെയ്ൻ ടീമിലെത്തും. വാണ്ടറേഴ്‌സിൽ ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം എത്താനാണ് ദക്ഷിണാഫ്രിക്ക ശ്രമിക്കുക.