സ്‌കോൾ-കേരള-പ്ലസ് വൺ പ്രവേശനത്തിന് ഒക്ടോബർ 20 വരെ അപേക്ഷിക്കാം

Share

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേന 2022-24 ബാച്ചിലേക്കുള്ള ഹയർസെക്കണ്ടറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശന തീയതികൾ നീട്ടി. പിഴയില്ലാതെ ഒക്ടോബർ 20 വരെയും 60 രൂപ പിഴയോടെ ഒക്ടോബർ 27 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും മറ്റ് രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കേണ്ടതാണ്.

കേരള സർക്കാരിന്റെ ഓപ്പൺ സ്കൂൾ ( സ്‌കോൾ ) സ്കൂളുകളിൽ നേരിട്ട് അഡ്‌മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി ആരംഭിച്ചതാണ്.

കൂടുതൽ വിവരങ്ങൾക്ക് : www.scolekerala.org