വനിതകൾക്ക് പാർട്ട് ടൈം സൈക്കോളജിസ്റ്റ് നിയമനം: ഇന്റർവ്യൂ 26 ന്

Share

ഇടുക്കി: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കിയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വനിതാ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 26 ന് രാവിലെ 10.30 ന് പൈനാവ് ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയത്തിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.

എം.എസ്‌സി/എം.എ യും (സൈക്കോളജി) ഒരു വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 12000 രൂപ പ്രതിഫലം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.