ചന്ദന കൃഷി : നാളത്തേക്ക് ഒരു ബിസിനസ് ചുവടുവെയ്പ്പ്

Share

കൃഷിയിലൂടെ കോടികൾ സമ്പാദിക്കാൻ അവസരം ഒരുക്കുകയാണ് കർണാടക സർക്കാർ. പന്ത്രണ്ട് വർഷം കൊണ്ട് പാകമാകുന്ന ചന്ദനമര കൃഷിയെയാണ് ഇപ്പോൾ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. ചന്ദനമരം മുറിക്കൽ നിയമപരമായി വിലക്കിയ സാഹചര്യത്തിലാണ് ചന്ദനത്തടിയുടെ ലഭ്യത കുറയുകയും ലോക വിപണിയിൽ തന്നെ രാജ്യം പിന്നിലേക്ക് പോവുകയും ചെയ്തത്. അതുകൊണ്ട് തന്നെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ചന്ദനമരം വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന് എല്ലാ പിന്തുണയും നൽകുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിൽ ഇപ്പോൾ വ്യാപകമായി ചന്ദനകൃഷി നടന്ന് വരുന്നു.

ചന്ദന തടി കൃഷി ചെയ്യുന്ന വ്യക്തിക്ക് കിലോഗ്രാമിന് 16000 രൂപ മുതൽ 20000 രൂപ വരെയാണ് ലഭിക്കുന്നത്. കോസ്‌മെറ്റിക്‌സ്, ഫാർമസ്യൂട്ടിക്കൽ, അരോമാതെറാപ്പി, സോപ്പ് വ്യവസായം, പെർഫ്യൂമറി തുടങ്ങിയ വിവിധ മേഖലകളിലാണ് ചന്ദനം ഉപയോഗിക്കുന്നത്. ഇന്ത്യൻ പാരമ്പര്യത്തിൽ തന്നെ ചന്ദന മരങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനമാണ്ട്. ദക്ഷിണേന്ത്യയിലാണ് കൂടുതലായും ചന്ദനമരം കൃഷി ചെയ്യുന്നത്. വിലകൂടിയ ഈ ചന്ദന മരങ്ങൾ വളർത്തുന്നത് വളരെ എളുപ്പമാണ്. ഇന്ത്യയിൽ വെള്ള, മഞ്ഞ, ചുവപ്പ് എന്നിവയുൾപ്പെടെ നിരവധി നിറങ്ങളിൽ ചന്ദനം ലഭ്യമാണ്. 30 രൂപ മുതൽ 100 രൂപ വരെയാണ് ഒരു ചന്ദന ചെടിയുടെ വില.

മണൽ കലർന്ന മണ്ണ്, ചുവന്ന കളിമണ്ണ്, കളിമണ്ണ് ,കറുത്ത മണ്ണ് എന്നിവയുൾപ്പെടെ വിവിധതരം മണ്ണിൽ ചന്ദന ചെടികൾ സമൃദ്ധമായി വളരുകയും വ്യാവസായികാടിസ്ഥാനത്തിൽ വളർത്താൻ സാധിക്കുന്നതുമാണ്. എന്നാൽ ഈ മണ്ണിന്റെ ph മൂല്യം 6 മുതൽ 7.5 വരെ ആയിരിക്കണം. ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ചന്ദന മരങ്ങൾ വളർത്താൻ കഴിയും. കൂടാതെ, സമുദ്രനിരപ്പിൽ നിന്ന് 2000 മുതൽ 3500 അടി വരെ ഉയരത്തിൽ ചന്ദനം കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണുള്ളത് (താപനില 12 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ).

ചന്ദനകൃഷിക്ക് തൈകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. 15-20 വർഷം പഴക്കമുള്ള മരത്തിൽ നിന്ന് വേർതിരിച്ചെടുത്ത വിത്തുകളാണ് കൃഷിക്ക് അനുയോജ്യം. 7-8 മാസം പ്രായമുള്ള തൈകലാണ് തറയിൽ നടേണ്ടത്. തറയിൽ നടുമ്പോൾ ഓരോ തൈകൾക്കും ഏകദേശം 30 മുതൽ 35 സെന്റിമീറ്റർ ഉയരമുണ്ടായിരിക്കണം. കൂടാതെ കുഴിയുടെ വലിപ്പം 45X45X45 എന്ന അനുപാതത്തിലും ഓരോ ചെടികൾ തമ്മിലുള്ള ദൂരം10 അടിയുമായിരിക്കണം. ചന്ദനം ഒരു ഔഷധ സസ്യമായതിനാൽ ജൈവവളം ഉപയോഗിക്കുന്നതാണ് കൂടുതൽ അത്യുത്തമം.

ചന്ദന തൈകൾ വളരുന്ന ഘട്ടത്തിൽ നനവ് വളരെ ആവശ്യമാണ്. ഇളം ചന്ദന ചെടികൾക്ക് വേനൽക്കാലത്ത് 2-3 ആഴ്ച ജലസേചനം നൽകണം. എന്നാൽ മഴക്കാലത്ത് പാടങ്ങളിൽ ഇടയ്ക്കിടെ വെള്ളം നനയ്ക്കേണ്ടതില്ല. ചന്ദൻ മരങ്ങൾ നനയ്ക്കുന്നതിന് ഡ്രിപ്പ് ഇറിഗേഷൻ രീതിയാണ് ശുപാർശ ചെയ്യുന്നത്. കാരണം ഈ രീതി വയലിൽ വെള്ളം കയറാതെയും തടസ്സപ്പെടാതെയും ജലത്തിന്റെ ഒപ്റ്റിമൽ വിതരണത്തെ പിന്തുണയ്ക്കുന്നു. കൂടാതെ, ഈ രീതി ജല ബില്ലുകൾ ലാഭിക്കുന്നതിൽ വളരെ കാര്യക്ഷമമാണ്. ഒരു ചന്ദന മരം പാകമാകുമ്പോൾ നിലവിലെ വിപണി നിരക്കനുസരിച്ച് 4 മുതൽ 5 ലക്ഷം രൂപ വരെ ലഭിക്കും. ഒരു ഏക്കർ ഭൂമിയിൽ ഏകദേശം 300 മരമാണ് കൃഷി ചെയ്യാൻ സാധിക്കുക.

പണ്ടുകാലങ്ങളിൽ സ്വകാര്യഭൂമിയിൽ ചന്ദനമരമുണ്ടെങ്കിൽ അത് പൂർണമായും വനം വകുപ്പ് മുറിച്ചുമാറ്റുകയോ അല്ലെങ്കിൽ തുച്ഛമായ പണം നൽകുകയോ ചെയ്‌തിരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല. സ്വകാര്യവ്യക്തികൾക്ക് ഒരു ചന്ദനത്തടിയുടെ 95 % തുകയും ലഭിക്കും. അതിനായി കർഷകർ ചെയ്യേണ്ടത് വനം വകുപ്പിന്റെ അറിവോടെ മാത്രം ചന്ദനത്തടികൾ മുറിക്കുക എന്നുള്ളതാണ്. നിങ്ങൾ വനം വകുപ്പിൽ വിവരമറിയിച്ചാൽ പ്രസ്‌തുത ഉദ്യോഗസ്ഥൻ തടി പരിശോധിച്ച് അതിന്റെ വില നിശ്ചയിക്കുയും ശേഷം ലേലത്തിലൂടെ ആ തുക കണ്ടെത്തുകയും ചെയ്യുന്നു. ഈ തുകയുടെ 95 % കർഷകന് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 9447560501